തിരുവനന്തപുരം: ഐഎസ് ബന്ധം സംശയിച്ച് കന്യാകുമാരി സ്വദേശിയെ  ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)  കസ്റ്റഡിയിലെടുത്തു. ജെ. ഇംമ്രാൻ ഖാൻ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ ഭീകര സംഘനടയായ തൗഹീദ് ജമാഅത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നോയെന്നും സംശയമുണ്ട്.  

കന്യാകുമാരിയിലെ ഒരു ജ്യൂസ് ഷോപ്പിലെ ജോലിക്കാരനാണ് പിടിയിലായ  ഇംമ്രാന്‍ ഖാന്‍. ഐഎസ് ബന്ധം ആരോപിച്ച് തമിഴ്നാട്ടിലെ കോയമ്പത്തൂരിലും എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.