സിം കാര്‍ഡുകളും ഡിജിറ്റല്‍ രേഖകളും മുജീബുറിന്റെ വീട്ടിൽ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ദിവാന്‍ മുജീബുര്‍ ദുബായിൽ നിന്നും മടങ്ങി എത്തിയത്. 

ചെന്നൈ: തമിഴ്നാട് തിരുനെൽവേലിയിൽ ഐഎസ് ബന്ധം സംശയിക്കുന്നവരുടെ വസതികളില്‍ ദേശീയ അന്വേഷണ ഏജന്‍സി(എൻഐഎ)പരിശോധന നടത്തി. കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. അന്വേഷണത്തിൽ തിരുനെല്‍വേലി സ്വദേശി ദിവാന്‍ മുജീബുര്‍ എന്നയാളെ സംഘം കസ്റ്റഡിയിലെടുത്തു. 

സിം കാര്‍ഡുകളും ഡിജിറ്റല്‍ രേഖകളും മുജീബുറിന്റെ വീട്ടിൽ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ദിവാന്‍ മുജീബുര്‍ ദുബായിൽ നിന്നും മടങ്ങി എത്തിയത്. കേരളവും തമിഴ്നാടും കേന്ദ്രീകരിച്ച് ഐഎസ് റിക്രൂട്ട്മെന്‍റ് നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയത്.