ഫാറൂഖ് പല ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്നും സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.
സഹറൻപൂർ: തീവ്രവാദ ബന്ധമാരോപിച്ച് കർണാടക സ്വദേശിയായ മദ്റസ വിദ്യാർത്ഥിയെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ഞായറാഴ്ച കസ്റ്റഡിയിലെടുത്തു. സഹരൻപൂരിലെ ദേവ്ബന്ദിലെ മദ്റസയിൽ പഠിക്കുന്ന വിദ്യാർത്ഥി ഫാറൂഖിനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) വിപിൻ ടാഡയാണ് ഫാറൂഖിന്റെ കസ്റ്റഡി സ്ഥിരീകരിച്ചത്.
'ഐഎസുമായി ഓൺലൈൻ ബന്ധം, ഭീകരാക്രമണത്തിന് പദ്ധതിയിട്ടു'; തമിഴ്നാട്ടിൽ എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിൽ
ഫാറൂഖ് പല ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്നും സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇയാളെ എൻഐഎ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. ജൂൺ 23ന് റോഹിങ്ക്യൻ വിദ്യാർത്ഥി മുജീബുള്ളയെ ദേവ്ബന്ദിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഐഎസിനെ സഹായിക്കുന്നയാള്‍ തിരുവനന്തപുരത്ത്? ജില്ലയില്‍ എന്‍ഐഎ റെയ്ഡ്
തിരുവനന്തപുരം: ഐഎസ്ഐഎസിനെ സഹായിക്കാൻ പ്രവർത്തിക്കുന്നു എന്ന് എൻഐഎ കണ്ടെത്തിയ സാത്തിക് ബാച്ചക്ക് വേണ്ടി തിരുവനന്തപുരം ജില്ലയിലും വ്യാപക തെരച്ചിൽ. തമിഴ്നാട് സ്വദേശിയായ സാത്തിക്കിന് വേണ്ടി കഴിഞ്ഞ നാല് മാസമായി എൻഐഎ തെരച്ചിൽ തുടരുമ്പോഴാണ് കേരളത്തിലും എത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ മയിലാടുംതുറൈയിൽ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാത്തിക്കും സംഘവും രക്ഷപ്പെട്ടിരുന്നു. ഐഎസ്ഐഎസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങൾ രൂപീകരിച്ച് ഐഎസ്ഐഎസ് റിക്രൂട്ടിംഗിൽ പങ്കാളിയാകുന്നു തുടങ്ങിയ കണ്ടെത്തലാണ് സാത്തിക്ക് ബാച്ചക്ക് എതിരെയുള്ളത്. തിരുവനന്തപുരത്ത് നടന്ന പരിശോധനയിൽ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തതായി എൻഐഎ വ്യക്തമാക്കി.
വിഘടനവാദ പ്രസ്ഥാനങ്ങളെ തോക്ക് കൊണ്ട് തന്നെ നേരിടണം: തമിഴ്നാട് ഗവർണർ
രാജ്യത്തിനുള്ളിലെ വിഘടനവാദ പ്രസ്ഥാനങ്ങളെ തോക്ക് കൊണ്ട് തന്നെയാണ് നേരിടേണ്ടതെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ.രവി.ആയുധം താഴെ വച്ച് വരുന്നവരുമായി മാത്രമാകണം ചർച്ച, സ്വതന്ത്ര അധികാരം വേണമെന്ന് ആവശ്യപ്പെടുന്ന ആയുധധാരികളുമായി ചർച്ചപോലും ആവശ്യമില്ലെന്ന് പ്രധാനമന്ത്രിയുടെ മുൻ ഡെപ്യുട്ടി സുരക്ഷാ ഉപദേശകൻ കൂടിയായിരുന്ന ആർ.എൻ.രവി പറഞ്ഞു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ അടക്കം പ്രശ്നബാധിത പ്രദേശങ്ങൾ മുൻപത്തേതിനെക്കാൾ ശാന്തമാണെന്നും രവി പറഞ്ഞു.ഭരണഘടനക്കും മേലെയാണ് മതവിശ്വാസമെന്നും അതിന് അനുസരിച്ചെ ഇന്ത്യയിൽ ജീവിക്കു എന്നും വാദിക്കുന്നവരെ അംഗീകരിക്കാൻ ആകില്ലെന്ന് ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു.സമകാലിക ഇന്ത്യ നേരിടുന്ന ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജിൽ എന്ന സംഘടന നടത്തിയ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.
