ചെന്നൈ: തീവ്ര സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ നാലിടങ്ങളിൽ എൻഐഎയുടെ പരിശോധന. ഇസ്ലാമിക്ക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി ബന്ധം പുലർത്തുന്നവരുടെ വസതികൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.

എൻഐഎ കൊച്ചി വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ചെന്നൈയിലും നാഗപട്ടണത്തുമായി നടത്തിയ പരിശോധനയില്‍ ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തു. ശ്രീലങ്കൻ ചാവേറാക്രമണത്തിന് പിന്നാലെ കോയമ്പത്തൂർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയുടെ തുടർച്ചയായാണ് ചെന്നൈയില്‍ റെയ്ഡ് നടന്നത്.