Asianet News MalayalamAsianet News Malayalam

പോപ്പുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എൻഐഎ,നിഷേധിച്ച് നേതാക്കൾ

മറ്റു സംസ്ഥാനങ്ങളിലുള്ളവരെ കേരളത്തിൽ എത്തിച്ച് പരിശീലനം നടത്തിയെന്നും എൻ ഐ എ ആരോപിക്കുന്നുണ്ട് . കൊൽക്കത്തയിൽ നിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുത്തെന്ന് എൻ ഐ എ വ്യക്തമാക്കി

NIA says Evidence Of Taliban Model Religious Fundamentalism Against Popular Front
Author
First Published Sep 23, 2022, 6:50 AM IST

ദില്ലി : പോപ്പുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എൻ ഐ എ.  മറ്റു സംസ്ഥാനങ്ങളിലുള്ളവരെ കേരളത്തിൽ എത്തിച്ച് പരിശീലനം നടത്തിയെന്നും എൻ ഐ എ ആരോപിക്കുന്നുണ്ട് . കൊൽക്കത്തയിൽ നിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുത്തെന്ന് എൻ ഐ എ വ്യക്തമാക്കി . കൂടുതൽ പേരെ അറസ്റ്റു ചെയ്യും . അതേസമയം ഇന്നലെ കസ്റ്റഡിയിലെടുത്തവരേയും അറസ്റ്റിലായവരേയും ദില്ലി എൻ ഐ ഐ ആസ്ഥാനത്ത് ചോദ്യം ചെയ്തു. എൻഐഎ ഡിജിയുടെ മേൽനോട്ടത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. 
കൊലപാതകങ്ങളിൽ പിഎഫ്ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കും. അതേസമയം പോപ്പുലർ ഫ്രണ്ട് നേതാക്കൾ കുറ്റങ്ങളെല്ലാം നിഷേധിച്ചു. 
ആഭ്യന്തര മന്ത്രാലയത്തിന് എൻഐഎ പുതിയ റിപ്പോർട്ട് നൽകും.പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുള്ള നിർദ്ദേശം അതിൽ ഉൾപ്പെടുത്തും . ഇന്നലെയാണ് രാജ്യ വ്യാപകമായി എൻ ഐ എയുടെ നേതൃത്വത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാജ്യത്താകെയുള്ള ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തി രേഖകൾ പിടിച്ചെടുക്കയും ദേശീയ സംസ്ഥാന നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ തുടങ്ങി,കെഎസ്ആർടിസി സർവീസ് നടത്തുന്നു ,സ്വകാര്യ വാഹനങ്ങളും നിരത്തിൽ

Follow Us:
Download App:
  • android
  • ios