Asianet News MalayalamAsianet News Malayalam

തീഹാര്‍ ജയിലില്‍ 'പ്രേതബാധ'; അന്വേഷണം വേണമെന്ന് തടവുകാര്‍

ജ​യി​ലി​​നു​ള്ളി​ൽ പ്രേ​ത ബാ​ധ​യു​ണ്ടെ​ന്നാ​ണ് ത​ട​വു​പു​ള്ളി​ക​ളു​ടെ പ​രാ​തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി വ​ന്ന​തോ​ടെ ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കും ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്. 

Night-time wails scare women inmates at Tihar jail
Author
Tihar Prison Complex, First Published Aug 4, 2019, 11:20 AM IST

ദില്ലി: രാത്രിയില്‍ ക്ലോക്കില്‍ 2 മണി എന്ന് അടിക്കുന്നു, തീഹാര്‍ ജയിലിലെ ബാരാക്ക് നമ്പര്‍ 6ല്‍ കു​റ്റാ​ക്കു​റ്റി​രു​ട്ട് ആയിരിക്കും എ​വി​ടെ​യും നി​ശ​ബ്ദ​ത... അ​താ, വി​ദൂ​ര​ത​യി​ൽ​നി​ന്ന് ഓ​രി​യി​ട​ൽ, ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോള്‍ ചു​റ്റി​ലും കാ​ൽ​പ്പെ​രു​മാ​റ്റം, അ​പ്ര​തീ​ക്ഷി​ത​മാ​യി മു​ഖ​ത്ത​ടി.ഒരു സ്ത്രീയുടെ അപശബ്ദങ്ങള്‍..ഏതെങ്കിലും പ്രേതപ്പടത്തിലെ സീന്‍ അല്ല ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിതമായ ജയിലായ ദില്ലിയിലെ തീഹാര്‍ ജയിലില്‍ നിന്ന് തടവുകാര്‍ പറയുന്ന അനുഭവമാണിത്.

ജ​യി​ലി​​നു​ള്ളി​ൽ പ്രേ​ത ബാ​ധ​യു​ണ്ടെ​ന്നാ​ണ് ത​ട​വു​പു​ള്ളി​ക​ളു​ടെ പ​രാ​തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി വ​ന്ന​തോ​ടെ ജ​യി​ൽ ജീ​വ​ന​ക്കാ​ർ​ക്കും ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്. പ്രേ​ത ഭീ​തി​യി​ൽ ത​ട​വു​പു​ള്ളി​ക​ളി​ൽ പ​ല​ർ​ക്കും ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥാ​ണ്. അ​തേ​സ​മ​യം, ശ​രി​യാ​യ കൗ​ണ്‍​സ​ലിം​ഗ്, വ്യാ​യാ​മം, യോ​ഗ, ധ്യാ​നം എ​ന്നി​വ​യി​ലൂ​ടെ ഇ​ത്ത​രം പേ​ടി മാ​റ്റി​യെ​ടു​ക്കാ​നാണ് ജ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ ശ്ര​മം.

കാണുന്നത് ഒരു സ്ത്രീരൂപമാണ് എന്നാണ് തടവുകാര്‍ പറയുന്നത്. ചിലപ്പോള്‍ ചുമരില്‍ വലിഞ്ഞുകയറുന്നതായി കാണാം എന്ന് പറയുന്നവ തടവുകാര്‍ വരെയുണ്ട്. ഇത് സംബന്ധിച്ച് ചില അഭ്യൂഹങ്ങളും തടവ് പുള്ളികള്‍ക്കിടയില്‍ പരക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍പ് ജയിലില്‍ ആത്മഹത്യ ചെയ്ത വനിത തടവ് പുള്ളിയുടെതാണ് പ്രേതം എന്നാണ് ഒരു കഥയായി പ്രചരിക്കുന്നത്. 

ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തെ തുടർന്നാണ് പ​ല​പ്പോ​ഴും ത​ട​വു​പു​ള്ളി​ക​ളെ ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തെ​ന്ന് സ​ര്‍ ഗം​ഗാ​റാം ആ​ശു​പ​ത്രി​യി​ലെ മ​നഃ​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി രാ​ജീ​വ് മേ​ത്ത വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ ജയിലാണ് തിഹാർ ജയിൽ.

Follow Us:
Download App:
  • android
  • ios