Asianet News MalayalamAsianet News Malayalam

ഒൻപത് മാസം പ്രായമുളള കുഞ്ഞിന് കൊവിഡ് 19; രോഗബാധ മതസമ്മേളനത്തില്‍ പങ്കെടുത്ത പിതാവില്‍ നിന്ന്

ഇതോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 40 ൽ എത്തിയതായി ആരോ​ഗ്യ വകുപ്പ് വക്താവ് അറിയിച്ചു. 

nine month old baby tested covid 19 positive
Author
Uttarakhand, First Published Apr 18, 2020, 3:53 PM IST

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതായി അധിക‍ൃതർ അറിയിച്ചു. കുഞ്ഞിന്റെ പിതാവ്  തബ്‍ലീ​ഗ് ജമാഅത്ത് മതസമ്മേളനത്തിൽ പങ്കെടുത്ത് തിരികെ എത്തിയിരുന്നു. പിതാവിൽ നിന്നാണ് കുഞ്ഞിന് രോ​ഗബാധ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.  ഉത്തരാഖണ്ഡിൽ പുതിയതായി മൂന്ന് പേർക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 40 ൽ എത്തിയതായി ആരോ​ഗ്യ വകുപ്പ് വക്താവ് അറിയിച്ചു. 

ഡെറാഡൂണിലെ ജഖൻ പ്രദേശത്തുള്ള സ്കൂളിൽ കുഞ്ഞ് ക്വാറന്റൈനിലാണുള്ളത്. തബ്‍ലീ​ഗ് ജമാഅത്തെ മതസമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം കൊവിഡ് 19 സ്ഥിരീകരിച്ച്, ഡെറാഡൂണില്‍ ചികിത്സയിൽ കഴിയുന്ന പത്ത് പേരിലൊരാളാണ് കുഞ്ഞിന്റെ പിതാവെന്ന് ആരോ​ഗ്യ വകുപ്പ് വക്താവ് പറഞ്ഞു. ഡൂൺ ഹോസ്പിറ്റലിലെ ഐസോലേഷൻ വാർഡിലാണ് ഇയാൾ. പക്ഷേ കുഞ്ഞിന്റെ അമ്മയുടെ പരിശോധനാ ഫലം നെ​ഗറ്റീവാണ്. നൈനിറ്റാളിൽ നിന്നും മതസമ്മേളനത്തിൽ പങ്കെടുത്ത വ്യക്തിയും മറ്റൊരു വനിത ഉദ്യോ​ഗസ്ഥയുമാണ് ഉത്തരാഖണ്ഡിൽ കൊവിഡ് 19 സ്ഥിരീകരിച്ച മറ്റു രണ്ടുപേർ.


 


 

Follow Us:
Download App:
  • android
  • ios