Asianet News MalayalamAsianet News Malayalam

'സി‌എ‌എയ്‌ക്ക് പിന്നാലെ മോദി സര്‍ക്കാര്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവന്നേക്കും': കേന്ദ്രമന്ത്രി

ആർട്ടിക്കിൾ 370 നീക്കം ചെയ്യാൻ കഴിയുമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  പ്രധാനപ്പെട്ട ഏത് നിയമവും രാജ്യത്ത് കൊണ്ടുവരാൻ കഴിയുമെന്ന് എല്ലാവരും വിശ്വസിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

niranjan jyoti says center might bring population control law
Author
Delhi, First Published Mar 2, 2020, 10:05 AM IST

ലഖ്നൗ: പൗരത്വ നിയമ ഭേദ​ഗതിക്ക് പിന്നാലെ കേന്ദ്ര സർക്കാർ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവന്നേക്കുമെന്ന് കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. ഇക്കാര്യം താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും ജ്യോതി അവകാശപ്പെട്ടു.
 
വിഷയം പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്നാണ് വിശ്വസിക്കുന്നതെന്നും ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തന്നെ ചർച്ച ചെയ്തിട്ടുണ്ടെന്നും സാധ്വി നിരഞ്ജൻ ജ്യോതി പറഞ്ഞു. മഥുരയിലെ ചൈതന്യ വിഹാറിലെ സ്വാമി വാംദേവ് ജ്യോതിർമത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിരഞ്ജൻ ജ്യോതി.

"ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് അസാധ്യമായ ഒരു കാലമുണ്ടായിരുന്നു. അത്തരമൊരു കാര്യം സംഭവിച്ചാൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്ന് എല്ലാവരും ഭയപ്പെട്ടു. കശ്മീരിൽ ആരും ദേശീയ പതാക പിടിക്കില്ല. എന്നാൽ, ഈ സർക്കാരിന് രാജ്യത്തിന് അനുകൂലമായിട്ടുള്ള ഏത് നിയമവും കൊണ്ടുവരാൻ കഴിയും,"നിരഞ്ജൻ ജ്യോതി പറഞ്ഞു. ആർട്ടിക്കിൾ 370 നീക്കം ചെയ്യാൻ കഴിയുമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  പ്രധാനപ്പെട്ട ഏത് നിയമവും രാജ്യത്ത് കൊണ്ടുവരാൻ കഴിയുമെന്ന് എല്ലാവരും വിശ്വസിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Read Also: പ്രിയങ്ക വ്യാജ ഗാന്ധി: പേര് മാറ്റി ‘ഫിറോസ് പ്രിയങ്ക’ എന്നാക്കണമെന്ന് സാധ്വി നിരഞ്ജന്‍ ജ്യോതി

Follow Us:
Download App:
  • android
  • ios