മിഷന്‍ ശക്തി'യുടെ ചരിത്ര പരമായ വിജയത്തില്‍ അത് തയ്യാറാക്കിയ നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരെയും ജനങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് ഗഡ്ഗരി
ദില്ലി: ഉപഗ്രഹവേധ മിസൈൽ വികസിപ്പിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് വ്യക്തമാക്കിയത്. ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു. ഇതിന് പിന്നാലെയാണ് ഗഡ്ഗരി ട്വിറ്ററിലൂടെ ശാസ്ത്രജ്ഞരെ പ്രശംസിച്ചത്.
''മിഷന്‍ ശക്തി'യുടെ ചരിത്ര പരമായ വിജയത്തില്‍ അത് തയ്യാറാക്കിയ നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞരെയും ജനങ്ങളെയും അഭിനന്ദിക്കുന്നു. ഒരു ലോ ഓര്‍ബിറ്റ് സാറ്റലൈറ്റ് നമ്മള്‍ നശിപ്പിച്ചു. രാജ്യത്തിനെതിരായ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയെ നേരിടാന്‍ നമ്മള്‍ ശക്തരാണ് '' - ഗഡ്ഗരി ട്വീറ്റ് ചെയ്തു.
''ഇത് ഒരു രാജ്യത്തിനും എതിരല്ല. ഒരു പ്രതിരോധമാർഗ്ഗം മാത്രമാണ്. അന്തരീക്ഷത്തിൽ സമാധാനം എന്നത് ഭാരതത്തിന്റെ പ്രഥമ പരിഗണനകളിൽ ഒന്നാണ്. ശാന്തിയും സുരക്ഷയും അത്യാവശ്യമാണ്. അതിന് നമ്മൾ വളരെയധികം ശക്തരായി ഇരിക്കേണ്ടത് അത്യാവശ്യമാണ്'' എന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.
