Asianet News MalayalamAsianet News Malayalam

രോഗബാധിതനൊപ്പം വേദി പങ്കിട്ടു; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൊവിഡ് പരിശോധന

 താനുമായി സമ്പർക്കത്തിൽ വന്ന ഉദ്യോഗസ്ഥരോട് കൊവിഡ് പരിശോധന നടത്താനും നിതീഷ് കുമാർ നിർദ്ദേശിച്ചിട്ടുണ്ട്. 

Nitish Kumar sends sample after meeting leader who tested Covid positive
Author
Bihar, First Published Jul 4, 2020, 11:38 PM IST

പട്നാ: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. കൊവിഡ് സ്ഥിരീകരിച്ചയാൾക്കൊപ്പം വേദി പങ്കിട്ടതിനെ തുടര്‍ന്നാണ് നിതീഷ് കുമാറിന്‍റെ സ്രവം പരിശോധനയ്ക്ക് അയച്ചത്. താനുമായി സമ്പർക്കത്തിൽ വന്ന ഉദ്യോഗസ്ഥരോട് കൊവിഡ് പരിശോധന നടത്താനും നിതീഷ് കുമാർ നിർദ്ദേശിച്ചിട്ടുണ്ട്. 

ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനായ അവധേഷ് നാരായൺ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച്ച ഇദ്ദേഹത്തോടൊപ്പം ഒരു പരിപാടിയിൽ നിതീഷ് കുമാറും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന. ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, സ്പീക്കർ വിജയ് കുമാർ ചൗധരി തുടങ്ങിയവരും ഇതേ പരിപാടിയിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിക്ക് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ 15 ജീവനക്കാരുടെ സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

Follow Us:
Download App:
  • android
  • ios