Asianet News MalayalamAsianet News Malayalam

Nalanda hooch : 'മദ്യനിരോധനം പിന്‍വലിക്കണം'; ബിഹാര്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

കേന്ദ്ര സര്‍ക്കാറിന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാമെങ്കില്‍ ബിഹാര്‍ സര്‍ക്കാറിന് എന്തുകൊണ്ട് മദ്യനിരോധന നിയമം പിന്‍വലിച്ചുകൂടായെന്ന് പാര്‍ട്ടി വക്താവ് ഡാനിഷ് റിസ്വാന്‍ ചോദിച്ചു.
 

Nitish Kumar under attack over Nalanda hooch deaths
Author
Patna, First Published Jan 16, 2022, 11:19 PM IST

പട്‌ന: നളന്ദ മദ്യദുരന്തത്തെ (Nalanda hooch) തുടര്‍ന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ (Nitish Kumar) കടുത്ത വിമര്‍ശനം. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ മദ്യനിരോധനം എടുത്തുകളയണമെന്ന് ഹിന്ദുസ്ഥാനി യുവമോര്‍ച്ച നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി (Jithan Ram Manchi) ആവശ്യപ്പെട്ടു. നിലവിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മദ്യനിരോധനം പൂര്‍ണപരാജയമാണെന്നും അതുകൊണ്ട് തന്നെ നിയമം റദ്ദാക്കണമെന്നും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാറിന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാമെങ്കില്‍ ബിഹാര്‍ സര്‍ക്കാറിന് എന്തുകൊണ്ട് മദ്യനിരോധന നിയമം പിന്‍വലിച്ചുകൂടായെന്ന് പാര്‍ട്ടി വക്താവ് ഡാനിഷ് റിസ്വാന്‍ ചോദിച്ചു. നിയമം പിന്‍വലിക്കുന്നത് അഭിമാന പ്രശ്‌നമായി കാണേണ്ടതില്ല. വ്യാജ മദ്യം വില്‍ക്കുന്നത് യാഥാര്‍ഥ്യമാണ്. അത് കഴിച്ച് എല്ലാ ജില്ലയിലും പാവങ്ങള്‍ മരിക്കുന്നു. അതുകൊണ്ടുതന്നെ പുനരാലോചന നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ടും കൈക്കൂലികൊണ്ടുമാണ് ബിഹാര്‍ മദ്യനിരോധനം ഫലപ്രദമായി നടപ്പായിട്ടില്ലെങ്കില്‍ കാരണമെന്ന് ബിജെപി നേതാവ് അരവിന്ദ് കുമാര്‍ സിങ് പറഞ്ഞു. ശനിയാഴ്ചയാണ് നളന്ദ ജില്ലയില്‍ വ്യാജമദ്യ ദുരന്തമുണ്ടായത്. 11 പേരാണ് മരിച്ചത്.
 

Follow Us:
Download App:
  • android
  • ios