ബിഹാര്‍: ബിഹാറിൽ നിതീഷ് കുമാര്‍ സര്‍ക്കാരിന്‍റെ തുടര്‍ഭരണം കൂടുതൽ പേര്‍ ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായ സര്‍വ്വേ. 43 ശതമാനം പേര്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഭരണത്തിൽ തുടരുന്നതിനെ എതിര്‍ക്കുന്നുവെന്ന് ലോക്നീതി-സിഡിഎസ് സര്‍വ്വേ പ്രവചിച്ചു. 38 ശതമാനം പേരാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ തുടരണമെന്ന് ആഗ്രഹിക്കുന്നത്. 

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്ത് ഏറ്റവും അധികം പേര്‍ പിന്തുണക്കുന്നത് നിതീഷ് കുമാറിനെ തന്നെയാണ്. 31 ശതമാനം പേര്‍ നിതീഷ് കുമാറിനെ അനുകൂലിച്ചപ്പോൾ 27 ശതമാനം പേര്‍ മാത്രമാണ് തേജസ്വി യാദവിനെ പിന്തുണച്ചത്. ചിരാഗ് പസ്വാന് അഞ്ച് ശതമാനം പേരുടെ പിന്തുണയും ഉണ്ട്. നിതീഷിന്‍റെ സാധ്യത മങ്ങുന്നു എന്നാണ് സര്‍വ്വേ പ്രവചനമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇപ്പോഴും 63 ശതമാനം പേര്‍ പിന്തുണക്കുന്നതായും പറയുന്നു.