നിലവില്‍ അനുവദിച്ചിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ തീയതി മാറ്റിവയ്ക്കണമെനായിരുന്നു ഹര്‍ജി

ദില്ലി:ആഗസ്റ്റ് 11-ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതോടെ പരീക്ഷ ആഗസ്റ്റ് 11ന് തന്നെ നടക്കും. നിലവില്‍ അനുവദിച്ചിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ തീയതി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളുടെ കരിയര്‍ അപകടത്തിലാക്കാന്‍ സാധ്യമല്ലെന്ന് കോടതി ചൂണ്ടികാണിച്ചു. ജൂണ്‍ 23-നായിരുന്നു ആദ്യം നീറ്റ് പിജി നടത്താനിരുന്നത്. എന്നാല്‍, നീറ്റ് യു.ജി ഉള്‍പ്പെടെ എന്‍ടിഎയുടെ കീഴില്‍ നടന്ന പരീക്ഷകളില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന വിവാദങ്ങളെ തുടര്‍ന്ന് സുരക്ഷയുടെ പേരില്‍ പരീക്ഷ നീട്ടിവെയ്ക്കുയായിരുന്നു.

എല്ലായിടവും അരിച്ചുപെറുക്കി ജനകീയ തെരച്ചിൽ; പങ്കാളികളായത് 2000ത്തോളം പേർ, സൂചിപ്പാറയിൽ 4 മൃതദേഹങ്ങൾ കണ്ടെത്തി

തൃശൂരില്‍ ഇത്തവണ പുലികളിറങ്ങില്ല, കുമ്മാട്ടിക്കളിയുമില്ല; വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തീരുമാനം

Wayanad Landslide LIVE Update | Asianet News | Malayalam News LIVE | ഏഷ്യാനെറ്റ് ന്യൂസ്