വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലിക്കളിയും കുമ്മാട്ടിക്കളിയും ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഒഴിവാക്കാൻ ഇന്ന് ചേര്‍ന്ന കോര്‍പ്പറേഷൻ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.

തൃശൂര്‍: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂരിലെ പുലിക്കളി, കുമ്മാട്ടിക്കളി, ഡിവിഷന്‍ തല ഓണാഘോഷം എന്നിവ ഇക്കുറി വേണ്ടെന്ന് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, കക്ഷി നേതാക്കള്‍ എന്നിവരുടെ യോഗത്തിലാണ് തീരുമാനം. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തിലാണ് തൃശൂരിലെ ആഘോഷ പരിപാടികള്‍ റദ്ദാക്കാനുള്ള തീരുമാനമെന്ന് മേയര്‍ എം.കെ. വര്‍ഗീസ് വിശദീകരിച്ചു.

സെപ്റ്റംബര്‍ 18 നാണ് പുലിക്കളി നടത്തേണ്ടിയിരുന്നത്. ഇക്കുറി 11 സംഘങ്ങളാണ് തയാറെടുപ്പുകള്‍ നടത്തിയിരുന്നത്. അടുത്ത മാസം പതിനാറ്, പതിനേഴ് തീയതികളിലാണ് വിവിധ ദേശങ്ങളില് കുമ്മാട്ടി ഇറങ്ങേണ്ടത്. ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കോര്‍പ്പറേഷനാണ് പുലിക്കളിയുടെ മുഖ്യ നടത്തിപ്പുകാര്‍. ഇരുനൂറു കൊല്ലത്തിലേറെ പഴക്കമുള്ള തൃശൂരിന്‍റെ തനത് കലാരൂപമാണ് പുലിക്കളി. ഇതിനുമുമ്പ് 2018 ലെ പ്രളയ കാലത്തും 2020ല്‍ കോവിഡ് കാലത്തുമാണ് പുലിക്കളി ഒഴിവാക്കിയത്.

ദുരന്തത്തിന് കാരണം കർഷകരല്ല, ഗാഡ്ഗിൽ- കസ്തുരിരംഗൻ റിപ്പോർട്ടുകൾ എതിർത്ത നിലപാടിൽ മാറ്റമില്ല: തലശ്ശേരി ബിഷപ്പ്

ഭൂകമ്പം ഉണ്ടായിട്ടില്ല, ആശങ്കപ്പെടേണ്ടതില്ല; പ്രകമ്പനത്തിന്‍റെ കാരണം വിശദമാക്കി സീസ്മോളജി സെന്‍റര്‍ ഡയറക്ടർ

Wayanad Landslide LIVE Update | Asianet News | Malayalam News LIVE | ഏഷ്യാനെറ്റ് ന്യൂസ്