Asianet News MalayalamAsianet News Malayalam

കൊവിഡ്: സമൂഹവ്യാപനം ഇല്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രാലയം; 170 ജില്ലകൾ തീവ്രബാധിത മേഖലകൾ

രോഗം ബാധിച്ചവരുമായി ഇടപഴകിയ എല്ലാവരെയും കണ്ടെത്തണം. എല്ലാ ജില്ലകളിലും പ്രത്യേക നിരീക്ഷണം വേണം. ഏപ്രിൽ 20 വരെ കർശന നിയന്ത്രണം തുടരണം.

no covid 19 community spread in country says health ministry
Author
Delhi, First Published Apr 15, 2020, 4:51 PM IST

ദില്ലി: രാജ്യത്ത് കൊവിഡ് 19 സമൂഹവ്യാപനം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 170 ജില്ലകൾ തീവ്രബാധിത മേഖലകളാണ്. 207 ജില്ലകളെ രോഗം പടരാൻ സാധ്യതയുള്ള സ്ഥലങ്ങളായി ഇപ്പോൾ തരംതിരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താക്കൾ അറിയിച്ചു.

രാജ്യത്ത് കൊവിഡ് രോഗമുക്തരാകുന്നവരുടെ തോത് 11.41 ശതമാനമായി.. തീവ്രബാധിത മേഖലകൾക്കായി ആരോഗ്യമന്ത്രാലയം മാർഗരേഖ പുറത്തിറക്കി. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഹെൽത്ത് സെക്രട്ടറിമാരുമായി ഇന്ന് ചർച്ച നടത്തിയിരുന്നു. ക്യാബിനെറ്റ് സെക്രട്ടറിയാണ് ചർച്ച നടത്തിയത്. 

കൊവിഡ് പരിശോധന വ്യാപകമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. തീവ്രബാധിത മേഖലകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം കൃത്യമായി നിരീക്ഷിക്കും. തീവ്രബാധിത മേഖലകളിലെ എല്ലാ വീടുകളിലെയും താമസക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. രോഗലക്ഷണം ഉള്ള ആളുകളുടെ സാമ്പിൾ പരിശോധിക്കും. 

കൊവിഡ് ചികിത്സക്ക് മാത്രമായി പ്രത്യേകം ആശുപത്രി സ്ഥാപിക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുമായി ഇടപഴകിയ എല്ലാവരെയും കണ്ടെത്തണം. എല്ലാ ജില്ലകളിലും പ്രത്യേക നിരീക്ഷണം വേണം. ഏപ്രിൽ 20 വരെ കർശന നിയന്ത്രണം തുടരണം. ഹോട്ട് സ്‌പോട്ടുകളും ഗ്രീൻ സോണുകളും എല്ലാ ജില്ലകളിലും തരംതിരിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios