Asianet News MalayalamAsianet News Malayalam

സിഎപിഎഫ് ക്യാന്‍റീനുകളില്‍ വിദേശ ഉത്പന്നങ്ങള്‍ വില്‍ക്കില്ല; നടപടി ജൂണ്‍ ഒന്ന് മുതല്‍

പത്ത് ലക്ഷത്തോളം സിഎപിഎഫ് ഉദ്യോഗസ്ഥരുടെ 50 ലക്ഷത്തോളം കുടുംബാംഗങ്ങള്‍ സിഎപിഎഫ് ക്യാന്‍റീനുകളിലെ ഉപഭോക്താക്കളാണ്. 
 

no foreign good will sell in CAPF canteen
Author
Delhi, First Published May 13, 2020, 3:33 PM IST

ദില്ലി: രാജ്യത്തെ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‍സിന്‍റെ (സിഎപിഎഫ്) ക്യാന്‍റീനുകളില്‍ വിദേശ ഉത്പന്നങ്ങള്‍ ജൂണ്‍ ഒന്നുമുതല്‍ വില്‍ക്കില്ല. തദ്ദേശ ഉത്‍പന്നങ്ങള്‍ മാത്രമായിരിക്കും ഇവിടെ നിന്ന് വില്‍ക്കുക. പത്ത് ലക്ഷത്തോളം സിഎപിഎഫ് ഉദ്യോഗസ്ഥരുടെ 50 ലക്ഷത്തോളം കുടുംബാംഗങ്ങള്‍ സിഎപിഎഫ് ക്യാന്‍റീനുകളിലെ ഉപഭോക്താക്കളാണ്. 

പ്രധാനമന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ച് സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. ഉന്ത്യന്‍ ഉത്പന്നങ്ങള്‍ മാത്രം മതിയെന്ന് നിര്‍ദേശം നല്‍കിയതയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. തദ്ദേശ ഉത്പന്നങ്ങള്‍ ആളുകള്‍ കൂടുതലായി ഉപയോഗിക്കണമെന്നും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കണമെന്നും അമിത് ഷാ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios