Asianet News MalayalamAsianet News Malayalam

മാസ്കില്ലെങ്കിൽ പമ്പുകളിൽ നിന്ന് പെട്രോൾ നൽകില്ല; പെട്രോളിയം ഡീലര്‍മാരുടെ സംഘടന

ലോക്ക്ഡൗണിൽ ഇന്ധന വിൽപനയിൽ 90 ശതമാനത്തോളം ഇടിവുണ്ടെന്ന്​ അജയ്​ ബൻസാൽ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

no fuel at petrol pumps across india for no wear mask
Author
Delhi, First Published Apr 19, 2020, 11:02 PM IST

ദില്ലി: പെട്രോൾ പമ്പുകളിൽ മാസ്​ക്​ ധരിക്കാതെ എത്തുന്നവർക്ക് ഇന്ധനം നൽകില്ലെന്ന്​ പെട്രോളിയം ഡീലര്‍മാരുടെ സംഘടന. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷ പരി​ഗണിച്ചാണ് തീരുമാനമെന്ന് ആൾ ഇന്ത്യ പെട്രോളിയം ഡീലേർസ്​ അസോസിയേഷൻ പ്രസിഡന്റ്   അജയ്​ ബൻസാൽ പറഞ്ഞു.

‘ഞങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ, കൊറോണ വൈറസ് കണക്കിലെടുത്ത് ഇന്ത്യയിലുടനീളമുള്ള പമ്പുകളിൽ ഫെയ്‌സ് മാസ്ക് ധരിക്കാത്തവർക്ക് ഇന്ധനം വിൽക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുകയാണ്​ പമ്പുകൾ. ലോക്ക്ഡൗൺ കാലത്ത് ജീവനക്കാർ ഉപഭോക്​താക്കളുമായി നിരന്തരം ബന്ധപ്പെടുകയാണ്​. ജീവനക്കാരുടെ സുരക്ഷ പരിഗണിച്ച്​ കർശനമായ തീരുമാനങ്ങൾ എടുക്കാൻ ഞങ്ങൾ നിർബന്ധിതരാണ്​’- അജയ്​ ബൻസാൽ പറഞ്ഞു.

അതേസമയം, ലോക്ക്ഡൗണിൽ ഇന്ധന വിൽപനയിൽ 90 ശതമാനത്തോളം ഇടിവുണ്ടെന്ന്​ അജയ്​ ബൻസാൽ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios