Asianet News MalayalamAsianet News Malayalam

'ഹിന്ദു അഭയാർത്ഥികൾ പാക്കിസ്ഥാനിലേക്ക് മടങ്ങുന്നു'; 18 മാസത്തിനിടെ തിരികെ പോയത് 1500 പേർ, റിപ്പോർട്ട്

18 മാസത്തിനിടെ പാക്കിസ്ഥാനിൽ നിന്നിള്ള 1500 ഹിന്ദു കുടിയേറ്റക്കാർ തിരിച്ചുപോയതായി റിപ്പോർട്ട്

No Indian citizenship 1500 Pak Hindus return in 18 months
Author
Delhi, First Published Aug 22, 2022, 7:56 PM IST

ജയ്സാൽമർ: 18 മാസത്തിനിടെ പാക്കിസ്ഥാനിൽ നിന്നിള്ള 1500 ഹിന്ദു കുടിയേറ്റക്കാർ തിരിച്ചുപോയതായി റിപ്പോർട്ട്. രാജ്യത്തെ പൌരത്വം നൽകുന്നതുമായി ബന്ധപ്പെട്ട കർശന നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവർ തിരികെ പോയത്. പാകിസ്ഥാനിൽ അതിക്രമങ്ങൾ മൂലമാണ് ഇവർ ഇന്ത്യയിലേക്ക് കുടിയേറിയത്.  ഇന്ത്യയിലേക്ക് വന്നെങ്കിലും പൌരത്വം ലഭിക്കാത്തതിനാൽ  2022 ജനുവരി മുതൽ ജൂലൈ വരെ മാത്രം 334 പാകിസ്ഥാൻ ഹിന്ദു അഭയാർത്ഥികൾ പാകിസ്ഥാനിലേക്ക് മടങ്ങിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

2021 മുതൽ ഈ വർഷം ഇതുവവരെ ഏകദേശം 1500 ഹിന്ദു മതസ്ഥർ പാകിസ്ഥാനിലേക്ക് മടങ്ങി. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും അലംഭാവം മൂലമാണ് പൌരത്വം ലഭിക്കാതിരിക്കാൻ കാരണം. ഹിന്ദു അഭയാർഥികളിൽ നിരാശയോടെയാണ് മടങ്ങിയതെന്നും ഈ ഹിന്ദുക്കളിൽ മിക്കവർക്കും ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് ആവശ്യമായ നിയമ നടപടികൾ നിറവേറ്റാൻ ശേഷിയില്ലെന്നും, അതിനാൽ അവർ പാകിസ്ഥാനിലേക്ക് മടങ്ങുകയാണെന്നും സിമന്ത് ലോക് സംഗതൻ പ്രസിഡന്റ് ഹിന്ദു സിംഗ് സോധ പറഞ്ഞു. തുക ചെലവഴിച്ചാലും പൌരത്വം  കിട്ടുമെന്ന് ഉറപ്പില്ല. ഇന്ത്യൻ പൗരത്വം ആഗ്രഹിക്കുന്ന ഏകദേശം 25,000 പാകിസ്ഥാൻ ഹിന്ദുക്കളുണ്ട് രാജ്യത്ത്. ഇവർ കഴിഞ്ഞ 10 മുതൽ 15 വർഷമായി ഇവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read more:മട്ടന്നൂർ സൂചനയെന്ത്?, പിണറായിക്കപ്പുറത്തെ കേരളം സ്വപ്നം കാണുന്ന യുഡിഎഫിന് പ്രത്യാശയോ?

2004ലും 2005ലും പൌരത്വം നൽകാനായി ക്യാമ്പുകൾ സംഘടിപ്പിച്ച് ഏകദേശം 13000 പാക്കിസ്ഥാൻ ഹിന്ദുക്കൾക്ക് ഇന്ത്യൻ പൌരത്വം ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 2000 പാകിസ്ഥാൻ ഹിന്ദുക്കൾക്ക് മാത്രമാണ് പൗരത്വം ലഭിച്ചത്. പാകിസ്ഥാനിൽ നിന്ന് കുടിയേറിയ ഹിന്ദുക്കൾ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് വലിയ തുക നൽകണം. ഇന്ത്യൻ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടം അനുസരിച്ച്, പൗരത്വത്തിന് അപേക്ഷിക്കുന്നതിന്,  പാസ്‌പോർട്ട് പുതുക്കുകയും,  പാസ്‌പോർട്ട് സമർപ്പിക്കുന്നതിന് പാകിസ്ഥാൻ എംബസിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും വേണം.

Read more:  അമിത് ഷായുടെ ചെരുപ്പെടുത്ത് ബിജെപി അധ്യക്ഷൻ, 'തെലങ്കാനയുടെ അഭിമാനം പണയം വച്ചെന്ന് വിമർശനം' -വീഡിയോ

എന്നാൽ അഭയാർഥികൾ അടക്കാൻ ബുദ്ധിമുട്ടുന്ന തുകയാണ് പാക് എംബസികൾ സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാൻ എംബസിയിൽ പാസ്‌പോർട്ടിന്റെ പുതുക്കൽ ഫീസ് 8,000 മുതൽ 10,000 രൂപ വരെയാക്കി ഉയർത്തിയിരിക്കുകയാണ്. പുതിയ പാസ്‌പോർട്ട് നിയമവും ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് പാകിസ്ഥാൻ പാസ്‌പോർട്ട് സമർപ്പിക്കേണ്ട നിർബന്ധനയും ഇന്ത്യാ ഗവൺമെന്റ് അവസാനിപ്പിക്കണമെന്ന് സോധ ആവശ്യപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios