അടുത്ത അധ്യയന വർഷമില്ല, നടപ്പാക്കുക 2025ൽ; എംബിബിഎസ് സീറ്റുകൾക്ക് പരിധി വയ്ക്കാനുള്ള തീരുമാനം പിൻവലിച്ചു
പത്തു ലക്ഷം ജനസംഖ്യയ്ക്ക് 100 മെഡിക്കൽ സീറ്റ് എന്ന പരിധി ഉടൻ നടപ്പാക്കില്ല. അടുത്ത അധ്യയന വർഷം ഇത് നടപ്പാക്കില്ലെന്നും 2025ലെ നടപ്പാക്കൂ എന്നും മെഡിക്കൽ കൗൺസിൽ അറിയിച്ചു.

ദില്ലി: എംബിബിഎസ് സീറ്റുകൾക്ക് പരിധി വയ്ക്കാനുള്ള തീരുമാനം തൽക്കാലം പിൻവലിച്ച് മെഡിക്കൽ കൗൺസിൽ. പത്തു ലക്ഷം ജനസംഖ്യയ്ക്ക് 100 മെഡിക്കൽ സീറ്റ് എന്ന പരിധി ഉടൻ നടപ്പാക്കില്ല. അടുത്ത അധ്യയന വർഷം ഇത് നടപ്പാക്കില്ലെന്നും 2025ലെ നടപ്പാക്കൂ എന്നും മെഡിക്കൽ കൗൺസിൽ അറിയിച്ചു.
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു. പരിധി വന്നാൽ കേരളത്തിലുൾപ്പടെ മെഡിക്കൽ സീറ്റ് കൂട്ടാനാവില്ല. പുതിയ മെഡിക്കൽ കോളെജുകൾ തുറക്കാനുള്ള തീരുമാനത്തെയും ഇത് ബാധിച്ചിരുന്നു. എന്നാൽ അടുത്ത അധ്യയന വർഷം ഇത് നടപ്പാക്കില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു മെഡിക്കൽ കൗൺസിൽ.
ജോലി വാഗ്ദാനം; 70 ലക്ഷം തട്ടിയ യുവാവ് പിടിയില്‍
https://www.youtube.com/watch?v=Ko18SgceYX8