Asianet News MalayalamAsianet News Malayalam

ജോലി വാഗ്ദാനം; 70 ലക്ഷം തട്ടിയ യുവാവ് പിടിയില്‍

മകള്‍ക്ക് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി 70 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. കുപ്പാടി, കോട്ടക്കുന്നില്‍ താമസിക്കുന്നയാളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 
 

job offer; 70 lakh scam youth arrested fvv
Author
First Published Nov 15, 2023, 10:59 PM IST

സുല്‍ത്താന്‍ ബത്തേരി: ജോലി വാഗ്ദാനം ചെയ്ത് 70 ലക്ഷം തട്ടിയെടുത്തയാളെ പൊലീസ് പിടികൂടി. കോഴിക്കോട്, വെള്ളിമാട്കുന്നില്‍ താമസിച്ചു വരുന്ന തിരുവനന്തപുരം സ്വദേശിയായ സുനില്‍കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മകള്‍ക്ക് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി 70 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. കുപ്പാടി, കോട്ടക്കുന്നില്‍ താമസിക്കുന്നയാളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

കേരളത്തില്‍ സമാനമായ നിരവധി തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. ബത്തേരി എസ്.ഐ സി.എം. സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സി.പി.ഒമാരായ അനിത്, അജിത്, ശരത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

വയസ് 18, 19, ഒരേ വീട്ടിൽ മൂന്ന് തവണ കയറി, ഒരു സൂചനയും ആർക്കും ലഭിച്ചില്ല, 'സ്വർണം' ചതിച്ചു, പിടിയിലായി

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios