ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപിയുടെ വേൽയാത്രക്ക് അനുമതി നിഷേധിച്ചു. അണ്ണാ ഡിഎംകെയും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ സഖ്യത്തിലെ ഭിന്നതകൾ ശക്തമാകുന്നതിനിടെയാണിത്. മദ്രാസ് ഹൈക്കോടതിയിലാണ് വേൽയാത്രക്ക് അനുമതി നൽകാനാവില്ലെന്ന നിലപാട് അണ്ണാ ഡിഎംകെ സർക്കാർ അറിയിച്ചത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തി. വേൽയാത്ര തടസപെടുത്താൻ ആർക്കും കഴിയില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. വേൽയാത്രയുമായി മുന്നോട്ട് പോകും. സഖ്യത്തിലെ മര്യാദകൾ അണ്ണാ ഡിഎംകെ പാലിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.