Asianet News MalayalamAsianet News Malayalam

നോൺവെജ് ഊണിന് 700, മട്ടൺ ബിരിയാണിക്ക് 150, പാർലമെന്റ് കാന്റീനിൽ ഇനി സബ്സിഡി ഇല്ല

കാന്റീൻ സബ്സിഡി നിർത്തലാക്കാൻ സർക്കാർ 2016 മുതൽ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇപ്പോഴാണ് നടപ്പിലാക്കുന്നത്.

Non Veg Buffet At Rs 700: Parliament Canteen Sheds Subsidy
Author
Delhi, First Published Jan 28, 2021, 1:25 PM IST

ദില്ലി: പാർലമെന്റ് കാന്റീനിലെ സബ്സിഡി എടുത്ത് കളഞ്ഞ് കേന്ദ്രസർക്കാർ. നിലവിലെ വിപണി വിലയിലായിരിക്കും ഇനി കാന്റീനിൽ നിന്ന് ഭക്ഷണം ലഭിക്കുക. ഇത് പ്രകാരം നോൺ വെജ് ഊണിന് 700 രൂപയാകും. വെജ് ഊണിന് 100 രൂപയും മട്ടൺ ബിരിയാണിക്ക് 150 രൂപയുമാകും. റൊട്ടി ഒന്നിന് മൂന്ന് രൂപയാണ് നിരക്ക്. നേരത്തേ ഹൈദരാബാദി മട്ടൺ ബിരിയാണിക്ക് 65 രൂപയായിരിന്നു, വേവിച്ച പച്ചക്കറികൾക്ക് 12 രൂപയും. 

കാന്റീൻ സബ്സിഡി നിർത്തലാക്കാൻ സർക്കാർ 2016 മുതൽ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇപ്പോഴാണ് നടപ്പിലാക്കുന്നത്. ഇളവ് പിൻവലിക്കുന്നതോടെ കാന്റീനിലെ നിരക്ക് കുത്തനെ ഉയരുമെന്ന് ലോക്സഭാ സ്പീക്കർ സൂചിപ്പിച്ചിരുന്നതാണ്. സബ്സിഡി എടുത്തുകളഞ്ഞത് വഴി വർഷം എട്ട് കോടിയിലേറെ രൂപയുടെ ലാങം ലോക്സഭാ സെക്രട്ടറിയേറ്റിന് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ കാന്റീൻ നടത്തുന്നത് നോർത്തേൺ റെയിൽവെസ് ആണ്. ഇത് ഐടിഡിസിക്ക് കൈമാറുമെന്നും സ്പീക്കർ അറിയിച്ചിരുന്നു. 

 

Follow Us:
Download App:
  • android
  • ios