ഗുവഹത്തി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു. അസമിൽ കൂടുതൽ മേഖലകളിലേക്ക് പ്രളയം വ്യാപിക്കുകയാണ്. സർക്കാർ കണക്കുകൾ പ്രകാരം 70 ലക്ഷം ആളുകൾ പ്രളയക്കെടുതിയിലാണ്. 87 പേർ മരിച്ചു. വരുന്ന രണ്ട് ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് മുന്നിറിയിപ്പ്. 

മേഘാലയിൽ ഇതുവരെ 5 പേരാണ് പ്രളയത്തിൽ മരിച്ചത്. ഒരു ലക്ഷം ആളുകൾ പ്രളയക്കെടുതിയിലാണ്. ഇരു സംസ്ഥാനങ്ങളിലെയും സാഹചര്യം കണക്കിലെടുത്ത് വ്യോമസേനക്ക് അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാകാൻ നിർദ്ദേശം നൽകി. ബിഹാർ ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടു ദിവസം കൂടി മഴ തുടരും.