ഇടക്കാല ഉത്തരവ് വേണമെന്നാണ് ആവശ്യം. ടിവികെ അംഗവും അഭിഭാഷകനുമായ ഏഴിലരശ്ശി പി ആണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.
ദില്ലി: സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിൽ ഭരണഘടനവിരുദ്ധം ചൂണ്ടിക്കാട്ടി ടിവികെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. മുൻക്കാല നടപടികൾക്ക് അനുസരിച്ച് ഗവർണർ പ്രവർത്തിക്കണം. സർക്കാർ രൂപീകരിക്കാൻ അവകാശം ടിവികെയ്ക്ക് എന്നും ഹർജിയിൽ പറയുന്നു. ടിവികെ അംഗമാണ് ഹർജിക്കാരൻ. ഇടക്കാല ഉത്തരവ് വേണമെന്നാണ് ആവശ്യം. ടിവികെ അംഗവും അഭിഭാഷകനുമായ ഏഴിലരശ്ശി പി ആണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. അതേസമയം തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ 4 നാൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ച് തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായി. 108 എം എൽ എ മാരുടെ പിന്തുണയുണ്ടായിരുന്ന ടി വി കെയുടെ 'കൈ' പിടിച്ചെത്തിയ കോൺഗ്രസിന് പിന്നാലെ ഇന്ന് വിസിലടിച്ച് ഇടത് പാർട്ടികളും വി സി കെയും ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ജനനായകനായി വിജയ് മാറുന്നത്.

കോൺഗ്രസിന്‍റെ 5, ഇടതുപാർട്ടികളുടെ 4, വി സി കെയുടെ 1, എം എൽ എ മാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് കേവല ഭൂരിപക്ഷമായ 118 ടി വി കെയ്ക്ക് സ്വന്തമായത്. ഉപാധികളില്ലാത്ത പിന്തുണയാണ് സി പി എമ്മും സി പി ഐയും പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ ബി ജെ പി, ഗവർണറെ ഇറക്കി ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഇടത് പാർട്ടികൾ പിന്തുണ കത്ത് കൈമാറിയത്. വിജയ് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭയിൽ ചേരില്ലെന്ന നിലപാടിലാണ് സി പി എമ്മും സി പി ഐയും. അതേസമയം വി സി കെ മന്ത്രിസഭയുടെ ഭാഗമാകും. വി സി കെ നേതാവ് തിരുമാവളവൻ മന്ത്രി യാകുമെന്ന് ഉറപ്പായിട്ടുണ്ട്. 118 എം എൽ എമാരുടെ പിന്തുണ കത്ത് കിട്ടിയതോടെ വിജയ് ഉടൻ തന്നെ ഗവർണർ രാജേന്ദ്ര ആർലേക്കറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നന്ദി അറിയിക്കാനായി സി പി എം, സി പി ഐ സംസ്ഥാന കമ്മിറ്റി ഓഫീസുകളിൽ എത്തുമെന്നും വിജയ് അറിയിച്ചിട്ടുണ്ട്.


