Asianet News MalayalamAsianet News Malayalam

6 മാസമായി എന്‍ടിപിസി ശമ്പളം നല്‍കിയില്ലെന്ന് പരാതി; കൈ കത്തിച്ച് കരാര്‍ തൊഴിലാളിയുടെ പ്രതിഷേധം

കരാര്‍ തൊഴിലാളികളെ മറ്റൊരാളാണ് സ്ഥാപനത്തിലെത്തിക്കുന്നതെന്ന് എന്‍ടിപിസി. ആറ് മാസത്തെ ശമ്പളത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് തൊഴിലാളി കടുത്ത നടപടിയിലേക്ക് കടന്നതെന്നാണ് പൊലീസ്  

not paid for 6 months worker sets arm on fire outside NTPC in Greater Noida
Author
Greater Noida, First Published Jul 23, 2020, 9:18 PM IST

നോയിഡ: ആറ് മാസത്തെ വേതനം നല്‍കിയില്ലെന്നാരോപിച്ച് കൈ കത്തിച്ച് നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേഷ (എന്‍ടിപിസി)നിലെ കരാര്‍ തൊഴിലാളി. 32കാരനായ കരാര്‍ തൊഴിലാളിയായ രാജേഷ് ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് കടുംകൈ ചെയ്തത്. എന്‍ടിപിസിയുടെ ഗ്രേറ്റര്‍ നോയിഡയിലുള്ള ക്യാപസിന്‍റെ രണ്ടാം ഗേറ്റിന്‍റെ മുന്നില്‍ വച്ചാണ് ഇയാള്‍ കയ്യില്‍ തീ കത്തിച്ച് പ്രതിഷേധിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഹാപുര്‍ ജില്ലയിലെ സോളന സ്വദേശിയാണ് കരാര്‍ തൊഴിലാളിയായ രാജേഷ്. 

സ്ഥാപനത്തിന് വെളിയില്‍ കരാര്‍ തൊഴിലാളി കൈകള്‍ക്ക് തീ കത്തിച്ച വിവരം എന്‍ടി പിസിയുടെ എച്ച് ആര്‍ വിഭാഗമാണ് പൊലീസിനെ അറിയിച്ചത്. കരാര്‍ തൊഴിലാളികളെ മറ്റൊരാളാണ് സ്ഥാപനത്തിലെത്തിച്ചിരുന്നത് എന്നാണ് എന്‍ടിപിസി വിശദമാക്കുന്നത്. ലോക്ക്ഡൌണ്‍ കാലം അടക്കമുള്ള ആറ് മാസത്തെ ശമ്പളത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് തൊഴിലാളി കടുത്ത നടപടിയിലേക്ക് കടന്നതെന്നാണ് പൊലീസ് സംഭവത്തേക്കുറിച്ച് വ്യക്തമാക്കുന്നത്. തൊഴിലാളിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് ഗുരുതര പരിക്കില്ലെന്നാണ് വിവരം.  

പതിനായിരം രൂപ മാസം ശമ്പളം വാഗ്ദാനം ചെയ്താണ് ഇയാളെ ജോലിക്ക് എത്തിച്ചിരുന്നത്. എന്നാല്‍ കമ്പനി കഴിഞ്ഞ ആറുമാസത്തെ ശമ്പളം നല്കിയില്ലെന്നാണ് രാജേഷ് പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി. ലോക്ക്ഡൌണ്‍ കാലത്തും തനിക്ക് ശമ്പളം ലഭിച്ചില്ല. ഇത് കുടുംബത്തെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും രാജേഷ് ആരോപിക്കുന്നു.തൊഴിലാളിയുടെ പരാതിയുടെ വസ്തുത പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios