Asianet News MalayalamAsianet News Malayalam

'ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു': ദില്ലി എയിംസ് നഴ്സുമാര്‍ സമരത്തില്‍

കേന്ദ്ര സർക്കാർ സ്ഥാപനം കൂടിയായിരുന്നിട്ടും ജീവനക്കാർക്കുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ കൃത്യമായി നൽകുന്നില്ലെന്നാണ് നഴ്സുമാര്‍ ആരോപിക്കുന്നത്. 
 

nurses in delhi aims started strike
Author
Delhi, First Published Oct 14, 2019, 5:48 PM IST

ദില്ലി: ഇൻഷ്വറൻസ് ഉൾപ്പടെയുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ ദില്ലി എയിംസ് നഴ്സുമാര്‍ സത്യാഗ്രഹ സമരം ആരംഭിച്ചു. ആനുകൂല്യങ്ങൾ അനുവദിച്ചില്ലെങ്കിൽ പണിമുടക്കിലേക്ക് പോകാനാണ് നഴസുമാരുടെ തീരുമാനം. അയ്യായിരത്തോളം നഴ്സുമാരാണ് ദില്ലി എയിംസിൽ ജോലി ചെയ്യുന്നത്. ഇതിൽ 70 ശതമാനവും മലയാളികളാണ്. കേന്ദ്ര സർക്കാർ സ്ഥാപനം കൂടിയായിരുന്നിട്ടും ജീവനക്കാർക്കുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ കൃത്യമായി നൽകുന്നില്ലെന്നാണ് നഴ്സുമാര്‍ ആരോപിക്കുന്നത്. 

ചികിത്സയ്ക്കായും മരുന്നിനുമായും ചെലവഴിക്കുന്ന തുകയുടെ പകുതി പോലും തിരിച്ചുകിട്ടുന്നില്ല. ചോർന്നൊലിക്കുന്ന ക്വാർട്ടേഴ്സുകളാണ് നഴ്സുമാർക്ക് നൽകുന്നതെന്നും സമരക്കാർ ആരോപിച്ചു. ചികിത്സയ്ക്കായി എത്തുന്നവരെ ബാധിക്കാത്ത രീതിയിലാണ് നിലവിലെ സമരം. ബുധനാഴ്ച കേന്ദ്ര ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. എന്നിട്ടും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പണിമുടക്കല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്നാണ് നേഴ്സുമാര്‍ പറയുന്നത്. 

"

Follow Us:
Download App:
  • android
  • ios