Asianet News MalayalamAsianet News Malayalam

കൈയിൽ ഡ്രിപ്പിട്ട നിലയിൽ മൃതദേഹം; നഴ്സിങ് വിദ്യാർഥിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയുടെ കൈയിൽ കാനുലയും സീലിംഗ് ഫാനിൽ തൂങ്ങിക്കിടക്കുന്ന രണ്ട് ഡ്രിപ്പുകളും കണ്ടെത്തി.  

Nursing Student Found Dead In Locked Room
Author
First Published Aug 20, 2024, 8:22 AM IST | Last Updated Aug 20, 2024, 10:14 AM IST

ദില്ലി: 22കാരിയായ നഴ്സിംഗ് വിദ്യാർത്ഥിയയെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ദില്ലി അശോക് നഗറിൽ ഞായറാഴ്ചയാണ് സംഭവം. കയ്യിൽ ഡ്രിപ് ഇട്ട നിലയിലാണ്  മൃതദേഹം കണ്ടെത്തിയത്.  മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. വാതിൽ തകർത്ത് പൊലീസ് അകത്ത് കയറിയപ്പോൾ  പെൺകുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. വാതിൽ തുറക്കാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവരാണ് പൊലീസിനെ വിവരമറിയിച്ചത്.

Read More.... ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ബലാത്സം​ഗം ചെയ്തു, ഡോക്ടറും സഹായികളും അറസ്റ്റിൽ

പെൺകുട്ടിയുടെ കൈയിൽ കാനുലയും സീലിംഗ് ഫാനിൽ തൂങ്ങിക്കിടക്കുന്ന രണ്ട് ഡ്രിപ്പുകളും കണ്ടെത്തി.  മൃതദേഹം ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റി. വിശദമായ അന്വേഷണത്തിനായി പൊലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തു. 

Asianet News Live

 

Latest Videos
Follow Us:
Download App:
  • android
  • ios