നാലാമൂഴത്തിന് യെദിയൂരപ്പ: കർണാടകയിൽ വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച

oath taking ceremonyy of bs yeddyrappa shortly

മൂന്നാം തവണ മുഖ്യമന്ത്രിയായ യെദിയൂരപ്പയ്ക്ക് ഒരു ദിവസമാണ് കസേരയിലിരിക്കാനായത്. ചുട്ട മറുപടി കൊടുക്കാൻ 13 മാസം കാത്തിരുന്നു യെദിയൂരപ്പ. തിരിച്ചടിക്കുകയും ചെയ്തു. 

7:14 PM IST

വിശ്വാസവോട്ടെടുപ്പ് 29-ന് നടക്കും

224 അംഗ നിയമസഭയിൽ 105 അംഗങ്ങൾ മാത്രമേ ഇപ്പോഴും ബിജെപിക്കുള്ളൂ. കേവലഭൂരിപക്ഷമില്ല. പക്ഷേ 16 വിമതർ പുറത്തുപോയാൽ കേവലഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യ 104 ആയി കുറയും. അതിനേക്കാൾ ഒരാളുടെ പിന്തുണ കൂടുതലുണ്ട് ബിജെപിക്ക്. ഈ ബലത്തിലാണ് യെദിയൂരപ്പയുടെ സർക്കാർ നിലനിൽക്കുന്നത്. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

6:33 PM IST

യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

നാലാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ബി എസ് യെദിയൂരപ്പ. രാജ്ഭവനിൽ പ്രവർത്തകരുടെ ആർപ്പുവിളികൾക്കിടെ സത്യപ്രതിജ്ഞ.

5:45 PM IST

പക പോക്കലിന്‍റെ രാഷ്ട്രീയമില്ലെന്ന് യെദിയൂരപ്പ

തന്‍റെ സർക്കാരിനെക്കുറിച്ച് ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് ബിജെപി പ്രവർത്തകരോടുള്ള പ്രസംഗത്തിൽ യെദിയൂരപ്പ പറഞ്ഞു. എന്നാൽ പകപോക്കലിന്‍റെ രാഷ്ട്രീയമാകില്ല തന്‍റേത്. ഭരണസംവിധാനം എങ്ങനെ കാര്യക്ഷമമായി നടത്താമെന്ന് കാണിച്ചുകൊടുക്കും. പ്രതിപക്ഷത്തെയും ഒപ്പം കൂട്ടുമെന്നും ജഗന്നാഥ ഭവനയിൽ നടത്തിയ പ്രസംഗത്തിൽ യെദിയൂരപ്പ.

5:00 PM IST

രാജ്ഭവനിലെത്തുംമുമ്പ് ബിജെപി ആസ്ഥാനത്ത്

രാജ്ഭവനിലെത്തുംമുമ്പ് ബിജെപി പ്രവർത്തകരെയും കണ്ടു യെദിയൂരപ്പ. ഇതിന് ശേഷം രാജ്ഭവനിലേക്ക്. 

Image

4:30 PM IST

രാജ്ഭവനിലേക്ക് പോകും മുമ്പ് ക്ഷേത്രദർശനം

സത്യപ്രതിജ്ഞയ്ക്കായി പോകും മുമ്പ് മല്ലേശ്വരത്തെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന യെദിയൂരപ്പ.

4:15 PM IST

മുൻ സൈനിക മേധാവികളെയടക്കം കണ്ട്, ആഹ്ളാദത്തോടെ യെദിയൂരപ്പ

ആഹ്ളാദത്തോടെയാണ് യെദിയൂരപ്പ ഇന്ന് യുദ്ധസ്മാരകത്തിലെത്തിയത്. ബിജെപി പ്രവർത്തകർക്കിടയിലും സന്തോഷം അലതല്ലിയിരുന്നു.

3:25 PM IST

കുമാരസ്വാമിയുടെ എല്ലാ ഉത്തരവുകളും മരവിപ്പിച്ച് യെദിയൂരപ്പ

മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് നടത്തിയ സുപ്രധാന നീക്കത്തിൽ മുൻ മുഖ്യമന്ത്രിയായ എച്ച് ഡി കുമാരസ്വാമിയുടെ എല്ലാ ഉത്തരവുകളും മരവിപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് യെദിയൂരപ്പ നിർദേശം നൽകി. ജൂലൈയിൽ കുമാരസ്വാമി നൽകിയ എല്ലാ ഉത്തരവുകളും പരിശോധിച്ച ശേഷം നടപ്പാക്കിയാൽ മതിയെന്നും ചീഫ് സെക്രട്ടറിയോ വകുപ്പ് തല സെക്രട്ടറിമാരോ കണ്ട ശേഷം മാത്രമേ നടപ്പാക്കാവൂ എന്നും ചീഫ് സെക്രട്ടറി ടി എം വിജയഭാസ്കർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. 

Image

3:15 PM IST

കർണാടകം വികസനത്തിലേക്കെന്ന് ബിജെപി

കർണാടക പുതിയ വികാസപഥത്തിലേക്കാണ് പോകുന്നത്. വൈകിട്ട് 6 മണിക്കാകും സത്യപ്രതിജ്ഞാ ചടങ്ങുകൾ. അതിന് മുമ്പ് വൈകിട്ട് 5 മണിക്ക് ജഗന്നാഥ ഭവനയിൽ വച്ച് യെദിയൂരപ്പ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും - ബിജെപി നേതാവ് ബി എൽ സന്തോഷ് ട്വീറ്റ് ചെയ്തു. 

3:10 PM IST

സത്യപ്രതിജ്ഞാദിവസം യുദ്ധസ്മാരകത്തിൽ

കാർഗിൽ യുദ്ധവിജയ ദിവസം കൂടിയായ ഇന്ന് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ബി എസ് യെദിയൂരപ്പ, ബെംഗളുരുവിലെ ദേശീയ യുദ്ധ സ്മാരകത്തിൽ ആദരമർപ്പിക്കുന്നു. 

Image

11:09 AM IST

സത്യപ്രതിജ്ഞ പ്രഖ്യാപിച്ച് യെദിയൂരപ്പ

ഗവർണറെ കണ്ട ശേഷം സത്യപ്രതിജ്ഞയുടെ സമയം പ്രഖ്യാപിച്ച് യെദിയൂരപ്പ. വൈകിട്ട് 6 മണിക്ക് സത്യപ്രതിജ്ഞയെന്ന് യെദിയൂരപ്പയുടെ പ്രഖ്യാപനം.

10:45 AM IST

ഗവർണറെ കാണാൻ യെദിയൂരപ്പ

ഗവർണറെ കണ്ട് മുഖ്യമന്ത്രിയാകാൻ തന്നെ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ. ''12.30യ്ക്ക് സത്യപ്രതിജ്ഞ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ കക്ഷിയോഗം നടത്തി എന്നെ നേതാവായി തെരഞ്ഞെടുക്കേണ്ട കാര്യമില്ല. എന്നെ നേരത്തേ തെരഞ്ഞെടുത്തതാണ്''.

7:17 PM IST:

224 അംഗ നിയമസഭയിൽ 105 അംഗങ്ങൾ മാത്രമേ ഇപ്പോഴും ബിജെപിക്കുള്ളൂ. കേവലഭൂരിപക്ഷമില്ല. പക്ഷേ 16 വിമതർ പുറത്തുപോയാൽ കേവലഭൂരിപക്ഷത്തിന് വേണ്ട അംഗസംഖ്യ 104 ആയി കുറയും. അതിനേക്കാൾ ഒരാളുടെ പിന്തുണ കൂടുതലുണ്ട് ബിജെപിക്ക്. ഈ ബലത്തിലാണ് യെദിയൂരപ്പയുടെ സർക്കാർ നിലനിൽക്കുന്നത്. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

6:40 PM IST:

നാലാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ബി എസ് യെദിയൂരപ്പ. രാജ്ഭവനിൽ പ്രവർത്തകരുടെ ആർപ്പുവിളികൾക്കിടെ സത്യപ്രതിജ്ഞ.

6:20 PM IST:

തന്‍റെ സർക്കാരിനെക്കുറിച്ച് ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് ബിജെപി പ്രവർത്തകരോടുള്ള പ്രസംഗത്തിൽ യെദിയൂരപ്പ പറഞ്ഞു. എന്നാൽ പകപോക്കലിന്‍റെ രാഷ്ട്രീയമാകില്ല തന്‍റേത്. ഭരണസംവിധാനം എങ്ങനെ കാര്യക്ഷമമായി നടത്താമെന്ന് കാണിച്ചുകൊടുക്കും. പ്രതിപക്ഷത്തെയും ഒപ്പം കൂട്ടുമെന്നും ജഗന്നാഥ ഭവനയിൽ നടത്തിയ പ്രസംഗത്തിൽ യെദിയൂരപ്പ.

6:18 PM IST:

രാജ്ഭവനിലെത്തുംമുമ്പ് ബിജെപി പ്രവർത്തകരെയും കണ്ടു യെദിയൂരപ്പ. ഇതിന് ശേഷം രാജ്ഭവനിലേക്ക്. 

Image

6:17 PM IST:

സത്യപ്രതിജ്ഞയ്ക്കായി പോകും മുമ്പ് മല്ലേശ്വരത്തെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്ന യെദിയൂരപ്പ.

6:16 PM IST:

ആഹ്ളാദത്തോടെയാണ് യെദിയൂരപ്പ ഇന്ന് യുദ്ധസ്മാരകത്തിലെത്തിയത്. ബിജെപി പ്രവർത്തകർക്കിടയിലും സന്തോഷം അലതല്ലിയിരുന്നു.

6:13 PM IST:

മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് നടത്തിയ സുപ്രധാന നീക്കത്തിൽ മുൻ മുഖ്യമന്ത്രിയായ എച്ച് ഡി കുമാരസ്വാമിയുടെ എല്ലാ ഉത്തരവുകളും മരവിപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് യെദിയൂരപ്പ നിർദേശം നൽകി. ജൂലൈയിൽ കുമാരസ്വാമി നൽകിയ എല്ലാ ഉത്തരവുകളും പരിശോധിച്ച ശേഷം നടപ്പാക്കിയാൽ മതിയെന്നും ചീഫ് സെക്രട്ടറിയോ വകുപ്പ് തല സെക്രട്ടറിമാരോ കണ്ട ശേഷം മാത്രമേ നടപ്പാക്കാവൂ എന്നും ചീഫ് സെക്രട്ടറി ടി എം വിജയഭാസ്കർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. 

Image

6:10 PM IST:

കർണാടക പുതിയ വികാസപഥത്തിലേക്കാണ് പോകുന്നത്. വൈകിട്ട് 6 മണിക്കാകും സത്യപ്രതിജ്ഞാ ചടങ്ങുകൾ. അതിന് മുമ്പ് വൈകിട്ട് 5 മണിക്ക് ജഗന്നാഥ ഭവനയിൽ വച്ച് യെദിയൂരപ്പ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും - ബിജെപി നേതാവ് ബി എൽ സന്തോഷ് ട്വീറ്റ് ചെയ്തു. 

6:08 PM IST:

കാർഗിൽ യുദ്ധവിജയ ദിവസം കൂടിയായ ഇന്ന് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ബി എസ് യെദിയൂരപ്പ, ബെംഗളുരുവിലെ ദേശീയ യുദ്ധ സ്മാരകത്തിൽ ആദരമർപ്പിക്കുന്നു. 

Image

7:10 PM IST:

ഗവർണറെ കണ്ട ശേഷം സത്യപ്രതിജ്ഞയുടെ സമയം പ്രഖ്യാപിച്ച് യെദിയൂരപ്പ. വൈകിട്ട് 6 മണിക്ക് സത്യപ്രതിജ്ഞയെന്ന് യെദിയൂരപ്പയുടെ പ്രഖ്യാപനം.

6:30 PM IST: