ഹർജിക്കാരനായ രവീന്ദർ കുമാർശർമയോട് ആദ്യം ജമ്മു കശ്‌മീർ ഹൈക്കോടതിയെ സമീപിക്കാനാണ് ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന, ജസ്‌റ്റിസ് പി വി സഞ്‌ജയ്‌കുമാർ എന്നിവർ അംഗങ്ങളായ ബെഞ്ച് നിർദേശിച്ചത്
ദില്ലി: ജമ്മു കശ്‌മീർ നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള ലെഫ്‌റ്റനന്റ് ഗവർണറുടെ അധികാരത്തെ ചോദ്യം ചെയ്‌തുള്ള ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. ഹർജിക്കാരനായ രവീന്ദർ കുമാർശർമയോട് ആദ്യം ജമ്മു കശ്‌മീർ ഹൈക്കോടതിയെ സമീപിക്കാനാണ് ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന, ജസ്‌റ്റിസ് പി വി സഞ്‌ജയ്‌കുമാർ എന്നിവർ അംഗങ്ങളായ ബെഞ്ച് നിർദേശിച്ചത്.
അതേസമയം ജമ്മു കശ്മീരിന്റെ പുതിയ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഒമര്‍ അബ്ദുള്ളയെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ക്ഷണിച്ചു. രാവിലെ 11.30 മുതലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്^കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരാണ് അധികാരമേല്‍ക്കുന്നത്.
