Asianet News MalayalamAsianet News Malayalam

ദില്ലിയിൽ ജിം ഉടമയെ വെടിവച്ച് കൊന്നു; ഗുണ്ടാകുടിപ്പകയെന്ന് സംശയം, നാദിറിന്‍റെ ശരീരത്തിൽ തറച്ചത് 8 വെടിയുണ്ടകൾ

നാദിർഷാ ഒരു കറുത്ത എസ്‌യുവിക്ക് സമീപം മറ്റൊരാളുമായി സംസാരിക്കുന്നത് കാണാം. സെക്കന്റുകൾക്ക് ശേഷം, ചെക്ക് ഷർട്ട് ധരിച്ച ഒരാൾ ഷായുടെ അടുത്തേക്ക് വരികയും വെടിയുതിർക്കുകയും ആയിരുന്നു

On Camera Gym Owner Shot Dead Fired 11 bullets at Nadir Shah of which 8 Hit Him
Author
First Published Sep 13, 2024, 4:07 PM IST | Last Updated Sep 13, 2024, 4:07 PM IST

ദില്ലി: തെക്കൻ ദില്ലിയിൽ ജിം ഉടമയെ വെടിവച്ച് കൊന്നു. ഗ്രേറ്റർ കൈലാഷിലുള്ള ജിമ്മിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ഇന്നലെ രാത്രിയാണ് സംഭവം. നാദിർഷാ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന് നേരെ 11 ബുള്ളറ്റുകൾ തൊടുത്തു. അതിൽ 8 വെടിയുണ്ടകൾ അദ്ദേഹത്തിന്‍റെ ദേഹത്ത് കൊണ്ടു, 

കൊലപാതകം നടത്തുന്നതിന് മുമ്പ് അക്രമി ഒരു മണിക്കൂറോളം നിരീക്ഷണം നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ, നാദിർ ഷാ ഒരു കറുത്ത എസ്‌യുവിക്ക് സമീപം മറ്റൊരാളുമായി സംസാരിക്കുന്നത് കാണാം. സെക്കന്റുകൾക്ക് ശേഷം, ചെക്ക് ഷർട്ട് ധരിച്ച ഒരാൾ ഷായുടെ അടുത്തേക്ക് വരികയും വെടിയുതിർക്കുകയും ആയിരുന്നു. തുടർന്ന് അക്രമി ബൈക്കിൽ സ്ഥലംവിട്ടു.

ഗാങ് വാർ ആണ് നടന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ ഗോൾഡി ബ്രാരിന്‍റെ അടുത്ത സഹായിയായ ഗുണ്ടാ നേതാവ് രോഹിത് ഗോദാരയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതായി സന്ദേശം വന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കാനഡയിലെ വാൻകൂവർ ദ്വീപിൽ പഞ്ചാബി ഗായകൻ എപി ധില്ലന്‍റെ വീടിന് പുറത്ത് നടന്ന വെടിവെയ്പ്പിന്‍റെ ഉത്തരവാദിത്തവും ഗോദര ഏറ്റെടുത്തിരുന്നു. രോഹിത് ഗോദാര ഇപ്പോൾ അമേരിക്കയിലാണ് താമസിക്കുന്നത്. കൊല്ലപ്പെട്ട നാദിർഷായ്ക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പ്രാഥമിക വിവരം.

ബൈക്ക് ട്രക്കിലിടിച്ചു, റോഡിലേക്ക് തെറിച്ചുവീണപ്പോൾ മറ്റൊരു വാഹനം പാഞ്ഞുകയറി; 3 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios