അക്രമത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സമാധാനശ്രമങ്ങളുടെ ഭാഗമായി താഴ്വരയില്‍ റാലിയും നടന്നു. 

ഇംഫാൽ: വാഹന ഗതാഗതം പുനസ്ഥാപിച്ചതിന് പിന്നാലെ മണിപ്പൂരില്‍ ഉണ്ടായ സംഘർഷത്തിൽ ഒരു മരണം. കാംഗ്പോക്പിയില്‍ ഉണ്ടായ സംഘർഷത്തിലാണ് ഒരാൾ മരിച്ചത്. ഇവിടെ സർവീസ് നടത്തിയ സർക്കാർ ബസിന് നേരെ കല്ലേറുണ്ടായി. തുടർന്നാണ് സുരക്ഷസേനയും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഗതാഗതം തുടരുകയാണ്. അക്രമത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സമാധാനശ്രമങ്ങളുടെ ഭാഗമായി താഴ്വരയില്‍ റാലിയും നടന്നു. 

International Women's Day 2025 | Asianet News Live | Malayalam News Live | Kerala News