കിഷ്ട്വാറിലെ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ സൈനികനാണ് മരിച്ചത്. ഏവിയേഷൻ ടെക്നിക്കൽ വിഭാ​ഗത്തിലെ ക്രാഫ്റ്റ്സ്മാൻ പബ്ബല്ല അനിൽ മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു.

ദില്ലി: ജമ്മുകാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് പരിക്കേറ്റ സൈനികന്‍ വീരമൃത്യു വരിച്ചു. കിഷ്ട്വാറിലെ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ സൈനികനാണ് മരിച്ചത്. ഏവിയേഷൻ ടെക്നിക്കൽ വിഭാ​ഗത്തിലെ ക്രാഫ്റ്റ്സ്മാൻ പബ്ബല്ല അനിൽ മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിനിടെ. ജമ്മുകശ്മീരില്‍ സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു. കുപ്‍വാരയില്‍ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. സൈന്യവും ജമ്മുകശ്മീര്‍ പൊലീസും ചേർന്നാണ് ഭീകരരെ നേരിട്ടത്. മേഖലയില്‍ കൂടുതല്‍ ഭീകരരുണ്ടോയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള നടപടി തുടരുന്നതായി അധികൃതർ അറിയിച്ചു.

Scroll to load tweet…