മുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഒരു മലയാളിയും. മുംബൈ കലീനയിൽ മലയാളിയായ ജോർജ് എബ്രഹാം കോൺഗ്രസ് ടിക്കറ്റിൽ പോരിനിറങ്ങും. എൻസിപിയുമായി സഖ്യത്തിൽ തെരഞ്ഞെടുപ്പ് നേരിടുന്ന കോൺഗ്രസ് 125 സീറ്റുകളിലാണ് മത്സരിക്കുന്നത്. മുൻമുഖ്യമന്ത്രിമാരായ പൃഥ്വിരാജ് വാനും അശോക് ചവാനും ഇത്തവണ ജനവിധി തേടുന്നുണ്ട്. 

മൂന്ന് ഘട്ടമായാണ് കോൺഗ്രസ് മഹാരാഷ്ട്രയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ആദ്യ പട്ടികയിൽ 51 പേരും രണ്ടാം പട്ടികയിൽ 52 പേരുമാണ് ഉണ്ടായിരുന്നത്. 20 പേരാണ് അവസാനത്തെ പട്ടികയിലുള്ളത്. 288 സീറ്റുകളുള്ള മഹാരാഷ്ട്രാ നിയമസഭയിലെ 123 സീറ്റുകളിലേക്കാണ് കോൺഗ്രസ് മത്സരിക്കുന്നത്.