രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഖഡ് എന്നീ സംസ്ഥാനങ്ങളിലെ ഏകപക്ഷീയമായ ഫലം സംശയാസ്പതമെന്ന് മായാവതി പറഞ്ഞു. 

ദില്ലി: മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ ആരോപണവുമായി ബിഎസ്പി അധ്യക്ഷ മായാവതി രം​ഗത്ത്. രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഖഡ് എന്നീ സംസ്ഥാനങ്ങളിലെ ഏകപക്ഷീയമായ ഫലം സംശയാസ്പതമെന്ന് മായാവതി പറഞ്ഞു. ഇത്തരമൊരു ഫലം വിശ്വസിക്കാൻ സാധാരണക്കാരായ വോട്ടർമാർക്ക് പാടാണെന്നും മായാവതി ആരോപിച്ചു. 

തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ ശക്തമായ മത്സരമാണ് നടന്നത്. ബി എസ്പിയുടെ മുഴുവൻ സംഘടനാ സംവിധാനവും ഒത്തൊരുമിച്ച് പ്രവർത്തിച്ചിരുന്നു. എന്നാൽ അത്തരമൊരു ഫലമല്ല പുറത്തുവന്നതെന്നും മായാവതി എക്സിൽ കുറിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ വോട്ടിംങ് യന്ത്രത്തിലെ ക്രമക്കേട് ആരോപിച്ച് കോൺ​ഗ്രസും രംഗത്തു വന്നിരുന്നു. 

അതേസമയം, പ്രതിപക്ഷം പരാജയത്തിൽ നിന്ന് പഠിക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം. പാർലമെൻറിനെ പ്രതിപക്ഷം സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേദിയാക്കരുത്. നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഫലം ആത്മവിശ്വാസം പകരുന്നതാണ്. നല്ല ഭരണം ഉണ്ടായാൽ ഭരണവിരുദ്ധ വികാരമെന്നത് അപ്രസക്തമാകുമെന്നും മോദി പറഞ്ഞു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങുന്ന സാഹചര്യത്തിലായിരുന്നു മോദിയുടെ പ്രതികരണം.

'പ്രതിപക്ഷം പരാജയത്തില്‍ നിന്ന് പഠിക്കണം, പാര്‍ലമെന്‍റിനെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേദിയാക്കരുത്';മോദി

ജനങ്ങൾ വോട്ട് ചെയ്തതത് ബിജെപിയുടെ നല്ല ഭരണത്തിനാണ്. പാർലമെൻറിൽ ഗുണപരമായ ചർച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷത്തിൻറെ നിഷേധാത്മക രാഷ്ട്രീയത്തെ രാജ്യം തള്ളിക്കളഞ്ഞു. പ്രതിപക്ഷം പരാജയത്തിൽ നിന്ന് പഠിക്കണം. പാർലമെൻറിനെ പ്രതിപക്ഷം സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേദിയാക്കരുത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയിലുള്ള നിരാശ പാർലമെൻറിൽ പ്രകടപ്പിക്കരുതെന്നും മോദി പറഞ്ഞു. ‍

https://www.youtube.com/watch?v=Ko18SgceYX8