Asianet News MalayalamAsianet News Malayalam

രാജ്യം കൊവിഡ് വാക്സിനേഷനിലേക്ക്; കുത്തിവെപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി, 3006 ബൂത്തുകള്‍

ഇതിനോടകം ഒരു കോടി അന്‍പത്തി മൂന്ന് പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഒന്നര ലക്ഷത്തിലധികം പേര്‍ മരണത്തിന് കീഴടങ്ങി. രാജ്യമൊട്ടാകെ സജ്ജമാക്കിയിരിക്കുന്ന 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ്  നാളെ വാക്സീന്‍ നല്‍കുന്നത്.

only few hours left for covid vaccination
Author
Delhi, First Published Jan 15, 2021, 6:01 PM IST

ദില്ലി: രാജ്യം കാത്തിരുന്ന കൊവിഡ് പ്രതിരോധ വാക്സിനേഷന് മണിക്കൂറുകള്‍ മാത്രം. രാവിലെ പത്തരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് തുടക്കം കുറിക്കും. കുത്തിവയ്പ് എടുത്ത  ശേഷം നേരിയ പനിയോ , ശരീര വേദനയോ ഉണ്ടായാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി ഡോ ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കി. കഴിഞ്ഞ ജനുവരി 30 ന് ആദ്യ കേസ്  കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് 11 മാസവും 15 ദിവസവും പിന്നിടുമ്പോഴാണ്  രാജ്യത്ത്  പ്രതിരോധ വാക്സീന്‍ ജനങ്ങളിലേക്ക് എത്തുന്നത്.  

ഇതിനോടകം ഒരു കോടി അന്‍പത്തി മൂന്ന് പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഒന്നര ലക്ഷത്തിലധികം പേര്‍ മരണത്തിന് കീഴടങ്ങി. രാജ്യമൊട്ടാകെ സജ്ജമാക്കിയിരിക്കുന്ന 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ്  നാളെ വാക്സീന്‍ നല്‍കുന്നത്. രാവിലെ 9 മണിമുതല്‍ വൈകീട്ട് 5 വരെയാണ് വാക്സിനേഷന്‍ സമയം. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ നല്‍കാവു. ഗര്‍ഭിണികള്‍ക്കും  മുലയൂട്ടുന്ന അമ്മമാര്‍ക്കും  വാക്സീന്‍ കൊടുക്കരുത്. ഒരേ വാക്സീന്‍ തന്നെ രണ്ട് തവണയും നല്‍കണം. 

രോഗം ഭേദമായി എട്ടാഴ്ചകള്‍ക്ക് ശേഷം മാത്രമേ കൊവിഡ് ബാധിതര്‍ വാക്സീന്‍ സ്വീകരിക്കാവൂ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കി. നേരിയ പനി, ശരീരമാസകലം വേദന തുടങ്ങി സാധാരണ വാക്സിനേഷനുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന ലക്ഷണങ്ങള്‍ ഈ വാക്സിനേഷനിലും പ്രകടമാകാമെന്നും അത്   കൊവിഡ് ലക്ഷണമായി തെറ്റിദ്ധരിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ് വര്‍ധന്‍  വ്യക്തമാക്കി.

കൊവിഡ് വാക്സീന്‍ സ്വീകരിച്ചാല്‍ വന്ധ്യത ഉണ്ടാകാമെന്ന പ്രചരണത്തെയും ആരോഗ്യമന്ത്രി തള്ളി. 288 കോടി രൂപയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനും, 277 കോടി രൂപയുടെ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിട സമുച്ചയത്തിനും ഫണ്ട് അനുവദിച്ചിട്ടില്ല. തൃശ്ശൂര്‍ മെഡിക്കൽ കോളേജിന് സ്വന്തമായി ഒരു എംആര്‍ഐ സ്കാനിങ് മെഷീൻ വേണമെന്ന ചിരകാല അഭിലാഷം നിറവേറ്റാൻ യാതൊരു നടപടിയുമില്ലെന്നും ജീവനക്കാർ കുറ്റപ്പെടുത്തി.

Follow Us:
Download App:
  • android
  • ios