Asianet News MalayalamAsianet News Malayalam

'ഓപ്പറേഷന്‍ താമര'യ്ക്ക് ഇടവേള; കര്‍ണാടക സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര നിര്‍ദ്ദേശമെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസ്-ജെഡിഎസ് അസ്വാരസ്യങ്ങളും പുറത്തുവന്നതോടെ സര്‍ക്കാരിന്‍റെ സ്ഥിരതയ്ക്ക് ഭീഷണ ഉയര്‍ന്നിരുന്നു. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിഷയം കൈകാര്യം ചെയ്തത്

Operation Lotus have intermission in karnataka
Author
New Delhi, First Published Jun 30, 2019, 5:23 PM IST

ദില്ലി: കര്‍ണാടകയിലെ ജെ ഡി എസ് - കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ ബിജെപി താത്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കാനുള്ള നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ കര്‍ണാടക സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയതായി പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നത്.

കര്‍ണാടകയിലെ ഓപ്പറേഷന്‍ താമര ഇപ്പോള്‍ സജീവമാക്കിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അത് ചര്‍ച്ചയാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. ദേശീയ പ്രസിഡന്‍റ് അമിത് ഷായുടെ നിലപാടും സമാനമാണ്. മഹാരാഷ്ട്രയിലടക്കം ഭരണതുടര്‍ച്ച ലക്ഷ്യമിടുന്ന ബിജെപി വളരെ കരുതലോടെയാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നാണ് പുതിയ നിര്‍ദ്ദേശം വ്യക്തമാക്കുന്നത്.

ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ ബിജെപി  ഓപ്പറേഷന്‍ താമര സജീവമാക്കിയിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് അസ്വാരസ്യങ്ങളും പുറത്തുവന്നതോടെ സര്‍ക്കാരിന്‍റെ സ്ഥിരതയ്ക്ക് ഭീഷണ ഉയര്‍ന്നിരുന്നു. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിഷയം കൈകാര്യം ചെയ്തത്. എന്തായാലും ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പുതിയ നിര്‍ദ്ദേശം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് താത്കാലികാശ്വാസം നല്‍കുന്നതാണ്.

Follow Us:
Download App:
  • android
  • ios