ഓപ്പറേഷൻ സിന്ദൂറിൽ ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു. ആന്ധ്രയിലെ സത്യസായി ജില്ല സ്വദേശി എം മുരളി നായികാണ് വീരമൃത്യു വരിച്ചത്.

ദില്ലി: ഓപ്പറേഷൻ സിന്ദൂറിൽ ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു. ആന്ധ്രയിലെ സത്യസായി ജില്ല സ്വദേശി എം മുരളി നായികാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണരേഖയിലെ പാക് വെടിവെപ്പിലാണ് മുരളി നായികിന് വീരമൃത്യു. ഗുരുതരമായി പരിക്കേറ്റ മുരളിയെ ദില്ലിക്ക് എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 27 വയസുള്ള മുരളി നായിക് അവിവാഹിതനാണ്. മുരളി നായികിന് ആന്ധ്ര ​ഗവർണർ ആദരാജ്ഞലി അർപ്പിച്ചു. 

ഇന്നലെ രാത്രി പാക് സൈന്യം നിയന്ത്രണരേഖയ്ക്ക് സമീപം നടത്തിയ വെടിവെയ്പിലാണ് ജവാനായ മുരളി നായിക്കിന് ജീവന്‍ നഷ്ടമായത്. അതിര്‍ത്തിയിലെ സങ്കീര്‍ണമായ സാഹചര്യം കണക്കിലെടുത്ത് അവിടേക്ക് മുരളി നായിക്കിനെ ഇവിടേക്ക് പോസ്റ്റ് ചെയ്തിട്ട് ഒരാഴ്ച മാത്രമേ ആകുന്നുള്ളൂ. അടിയന്തരമായി സേനാ വിഭാഗങ്ങളെ അതിര്‍ത്തിയിൽ വിന്യസിച്ചിരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മുരളിയെയും അതിര്‍ത്തിയിലേക്ക് അയച്ചത്. 

വെടിവെയ്പിൽ ഗുരുതരമായി പരിക്കേറ്റ മുരളി നായിക്കിനെ തൊട്ടടുത്ത കമാന്‍ഡോ ആശുപത്രിയിലേക്കും അവിടെനിന്ന് ദില്ലിയിലെ എയര്‍ലിഫ്റ്റ് ചെയ്യാനും ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പോകുന്ന വഴിമധ്യേ അദ്ദേഹത്തിന് ജീവന്‍ നഷ്ടമാകുകയായിരുന്നു. സത്യസായി ജില്ലയിലെ കര്‍ഷക തൊഴിലാളികളായ മാതാപിതാക്കളുടെ ഏകമകനാണ് മുരളി നായിക്. 

India launches attack on Pakistan | Asianet News Live | Malayalam News Live | Live Breaking News