സീറ്റ് വിഭജന ചർച്ചയും നയവും സംസ്ഥാനങ്ങളിൽ തീരുമാനിക്കേണ്ട കാര്യമാണ്. 

ദില്ലി: മണ്ഡലങ്ങളിൽ പൊതു സ്ഥാനാർത്ഥിയെന്ന നിർദ്ദേശം ആരും മുൻപോട്ട് വച്ചിട്ടില്ലന്ന് സിപിഐ ജനറൽ സെക്രട്ടറി ‍ഡി രാജ. പ്രതിപക്ഷ സഖ്യ യോ​ഗത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഡി രാജ. അത്തരമൊരു ചർച്ച നിലവിൽ ഇല്ല. സീറ്റ് വിഭജന ചർച്ചയും നയവും സംസ്ഥാനങ്ങളിൽ തീരുമാനിക്കേണ്ട കാര്യമാണ്. അവിടെ കക്ഷികൾ പരസ്പരം വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം. സഖ്യത്തെ ആര് നയിക്കുമെന്നത് പ്രധാനമല്ല. കൂട്ടായ നീക്കമാണ് വേണ്ടത്. ഒരു പാർട്ടിയേയും കേന്ദ്രീകരിച്ചല്ല ചർച്ച മുന്നോട്ട് പോകുന്നത്. അത്തരം പ്രചാരണം ബി ജെ പിയുടെ തന്ത്രമാണ്. ദില്ലി ഓർഡിനൻസ് വിഷയം ന്യായമാണ്. എല്ലാ കക്ഷികളും ഒന്നിച്ച് നിൽക്കണം. സിപിഐ പിന്തുണക്കുന്നുവെന്നും ഡി രാജ വ്യക്തമാക്കി. 

സെമി കണ്ടക്ടര്‍ വിഷൻ: 18 മാസങ്ങള്‍ക്കുള്ളിൽ 76,000 കോടിയുടെ നിക്ഷേപമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസിൽ: ഇന്ത്യ - അമേരിക്ക ബന്ധം ലോക നന്മയ്ക്കെന്ന് ബൈഡൻ

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News