ജിഎസ്ടി വര്‍ധനയെ കേരളമടക്കം പിന്തുണച്ചെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ വാദത്തെ പ്രതിപക്ഷം തള്ളി.
ദില്ലി : ജിഎസ്ടി നിരക്ക് വര്‍ധന, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്‍റ് ഇന്നും സ്തംഭിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിലക്കയറ്റത്തിൽ പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായത്. പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്സഭയും രാജ്യസഭയും പിരിഞ്ഞു.
ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധം പാടില്ലെന്ന നിര്‍ദ്ദേശം അവഗണിച്ച് ജിഎസ്ടി നിരക്ക് വര്‍ധനക്കും,വിലക്കയറ്റത്തിനുമെതിരെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. അടിയന്തരപ്രമേയത്തിന് ഇരുസഭകളിലും പ്രതിപക്ഷം നോട്ടീസ് നല്‍കിയെങ്കിലും പരിഗണിച്ചില്ല. പല കുറി നിര്‍ത്തിവെച്ച ശേഷം വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭയും ലോക്സഭയും മുങ്ങി. ഭരണാധിപന്‍ കൊള്ള തുടരുന്നുവെന്ന പ്ലക്കാര്‍ഡുയര്‍ത്തി ലോക്സഭയില്‍ സ്പീക്കറുടെ ഇരിപ്പിടത്തിനരികിലെത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നാണ് സര്‍ക്കാര്‍ തിരിച്ചടിക്കുന്നത്.
ജിഎസ്ടി വര്‍ധനയെ കേരളമടക്കം പിന്തുണച്ചെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ വാദത്തെ പ്രതിപക്ഷം തള്ളി. ജിഎസ്ടി നിരക്ക് വര്‍ധന കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ അംഗീകാരത്തോടെയാണ് നടപ്പാക്കിയതെന്നും ഉപസമിതിയില്‍ കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അംഗമായിരുന്നുവെന്നുമായിരുന്നു നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്തത്. എന്നാൽ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. വിഷയങ്ങളില്‍ നാളെയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. സഭക്ക് പുറത്ത് പ്രതികരിച്ച് തല്‍ക്കാലത്തേക്ക് ചര്‍ച്ച നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാരിന്‍റെ ശ്രമം.
കേന്ദ്രത്തെ വരിഞ്ഞുമുറുക്കാൻ പ്രതിപക്ഷം; വിലക്കയറ്റം അടക്കം വിഷയങ്ങൾ
വീട്ടിലെത്തി മൊഴിയെടുക്കാമെന്ന ഇഡി നിർദ്ദേശം സോണിയ ഗാന്ധി തള്ളി, നേരിട്ട് ഹാജരാകും
ദില്ലി: സോണിയ ഗാന്ധിക്കെതിരായ ഇഡി നീക്കത്തിനെതിരെ .എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും സഹകരണം തേടി കോൺഗ്രസ്.കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടും.നാളെ രാവിലെ സംയുക്ത വാർത്താ സമ്മേളനം നടത്തും. .പാർലമെൻറിൽ സംയുക്തമായി വിഷയം ഉന്നയിക്കും.കോൺഗ്രസിൻറെ മുതിർന്ന നേതാക്കൾ പ്രതിഷേധിച്ച് അറസ്റ്റു വരിക്കും.സംസ്ഥാനങ്ങളിൽ എംഎൽഎമാർ അറസ്റ്റു വരിക്കും.വീട്ടിലെത്തി മൊഴിയെടുക്കാം എന്ന ഇഡി ഉദ്യോഗസ്ഥരുടെ നിർദ്ദേശം സോണിയ ഗാന്ധി തള്ളി.ഇഡി ഓഫീസിലെത്താമെന്ന് സോണിയ ഗാന്ധി ഇ ഡിയെ അറിയിച്ചു.
ഇതേ കേസിൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസം അന്‍പതിലേറെ മണിക്കൂറാണ് രാഹുൽ ഇഡിക്ക് മുന്നിലിരുന്നത്. സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്.
വിലക്കയറ്റം,ഇഡി,അൺപാർലമെന്‍ററി വാക്കുകൾ -കേരളത്തിൽ നിന്നുള്ള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ്
