Asianet News MalayalamAsianet News Malayalam

'ആളുകൾ മരിച്ച് വീഴുന്നു', കൊവിഡിനിടെ പത്രങ്ങളിൽ മെട്രോയുടെ പരസ്യം നൽകിയതിൽ യെ​ദ്യുരപ്പക്കെതിരെ പ്രതിപക്ഷം

കൊവിഡിനെതിരെ പോരാടുന്നവർക്കായി ചെലവഴിക്കാൻ പണം ഇല്ലാതിരിക്കെയാണ് അനാവശ്യമായി പരസ്യം നൽകി പണം ദൂർത്തടിക്കുന്നതെന്ന് കോൺ​ഗ്രസ് ട്വിറ്ററിലൂടെ ആരോപിച്ചു. 

Opposition Slams Yediyurappa Government For Metro Ads
Author
Bengaluru, First Published Apr 22, 2021, 10:16 PM IST


ബെം​ഗളുരു: ബെംഗളുരു മെട്രോ വർക്കിന്റെ ബജറ്റ് ക്ലിയറൻസ് നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചുകൊണ്ട് പത്രങ്ങളിൽ മുഴുവൻ പേജ് പരസ്യം നൽകിയ യെദ്യൂരപ്പ സർക്കാരിനെതിരെ വിമ‍ർശനവുമായി പ്രതിപക്ഷം. സംസ്ഥാനത്ത് ഓരോ ദിവസവും കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ആയിരക്കണക്കിനായി കൂടി വരുന്ന സാഹചര്യത്തിലാണ് സർക്കാർ പരസ്യം നൽകുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 

കൊവിഡിനെതിരെ പോരാടുന്നവർക്കായി ചെലവഴിക്കാൻ പണം ഇല്ലാതിരിക്കെയാണ് അനാവശ്യമായി പരസ്യം നൽകി പണം ദൂർത്തടിക്കുന്നതെന്ന് കോൺ​ഗ്രസ് ട്വിറ്ററിലൂടെ ആരോപിച്ചു. സംസ്ഥാനത്തിന്റെ വിസനത്തിനോ കൊവിഡ് മരണം കൂടുന്ന സാഹചര്യത്തിലോ ചിലവഴിക്കാൻ പണമില്ല, എന്നാൽ പ്രചാരണങ്ങൾക്ക് സർക്കാരിന് പണമുണ്ടെന്നും അവർ കുറ്റപ്പെടുത്തി. 

ഒന്നാം പേജിൽ നൽകിയ പരസ്യത്തിൽ ബി എസ് യെദ്യൂരപ്പയുടെ ചിത്രമുണ്ട്. കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അ​ദ്ദേഹം ഇന്നാണ് ആശുപത്രിയി വിട്ടത്. ജനങ്ങളെ വച്ചാണ് സർക്കാർ ​ഗെയിം കളിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios