Asianet News MalayalamAsianet News Malayalam

യെസ് ബാങ്ക് തകരാന്‍ കാരണം കേന്ദ്രസര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത: പി ചിദംബരം

അഞ്ച് വര്‍ഷത്തിനിടെ വായ്പാ ബാധ്യത കുതിച്ചുയര്‍ന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കഴിയുന്നില്ല. നോട്ട് അസാധുവാക്കലിന് ശേഷമുള്ള രണ്ട് വര്‍ഷം കടബാധ്യത കൂടിയതില്‍ ഉത്തരവാദിത്തം സര്‍ക്കാരിനാണോ റിസര്‍വ്വ് ബാങ്കിനാണോ എന്നും ചിദംബരം.

p chidambaram reaction to yes bank crisis and channel ban
Author
Delhi, First Published Mar 7, 2020, 4:50 PM IST

ദില്ലി: കേന്ദ്രസര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയാണ് യെസ് ബാങ്കിന്‍റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരം ആരോപിച്ചു. യെസ് ബാങ്കിന്‍റെ വായ്പ ബാധ്യക എസ്ബിഐ ഏറ്റെടുക്കണമെന്നും ചിദംബരം പറഞ്ഞു.

യെസ് ബാങ്കിന് 2014 മാര്‍ച്ചിന് ശേഷം വായ്പകള്‍ അനുവദിച്ചത് ആരുടെ ശുപാര്‍ശ പ്രകാരമാണെന്ന് വ്യക്തമാക്കണം. അഞ്ച് വര്‍ഷത്തിനിടെ വായ്പാ ബാധ്യത കുതിച്ചുയര്‍ന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കഴിയുന്നില്ല. നോട്ട് അസാധുവാക്കലിന് ശേഷമുള്ള രണ്ട് വര്‍ഷം കടബാധ്യത കൂടിയതില്‍ ഉത്തരവാദിത്തം സര്‍ക്കാരിനാണോ റിസര്‍വ്വ് ബാങ്കിനാണോ എന്നും ചിദംബരം ചോദിച്ചു.

Read Also: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു

ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണിനും പ്രക്ഷേപണ വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി അപലപനീയമാണ്. വിലക്കിനായി ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ അത്യന്തം അപലപനീയമാണെന്നും ചിദംബരം അഭിപ്രായപ്പെട്ടു. 

Read Also: യെസ് ബാങ്കിലെ പണക്ഷാമം തീര്‍ക്കാന്‍ ആര്‍ബിഐ ഇടപെടല്‍, ബാങ്കിന്‍റെ പാതി ഓഹരി എസ്ബിഐ വാങ്ങും ?


 

Follow Us:
Download App:
  • android
  • ios