ബിജെപി സർക്കാർ രാജ്യത്തിന്‍റെ സാമ്പത്തിക ഘടനയ്ക്ക് വരുത്തിവച്ച നഷ്ടം പരിഹരിക്കാൻ പുതുതായി വരുന്ന സർക്കാർ കിണഞ്ഞു പരിശ്രമിക്കേണ്ടി വരുമെന്ന് പി ചിദംബരം
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെയും കൂട്ടുകെട്ടില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്നെന്ന് കോണ്‍ഗ്രസ്. ബിജെപി സർക്കാർ രാജ്യത്തിന്‍റെ സാമ്പത്തിക ഘടനയ്ക്ക് വരുത്തിവച്ച നഷ്ടം പരിഹരിക്കാൻ പുതുതായി വരുന്ന സർക്കാർ കിണഞ്ഞു പരിശ്രമിക്കേണ്ടി വരുമെന്നും പി ചിദംബരം ദില്ലിയില്‍ പറഞ്ഞു.
ഈ സർക്കാരിന്‍റെ കാലത്ത് ജിഡിപി നിരക്ക് ഇടിഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമായി. കാർഷിക വളർച്ച 1.88 ശതമാനം മാത്രമായി. രൂപയുടെ നിരക്ക് കുറഞ്ഞുവെന്നും മുന്‍ ധനകാര്യമന്ത്രി കൂടിയായ ചിദംബരം ആരോപിച്ചു.
