തിരുവനന്തപുരം: ദില്ലിയിൽ നടക്കുന്നത് ആസൂത്രിതമായ കലാപം ആണെന്ന് പികെ കുഞ്ഞാലിക്കുട്ടി, കേന്ദ്ര സര്‍ക്കാര്‍ കലാപം നോക്കി നിൽക്കുന്ന അവസ്ഥയാണ്. നിയന്ത്രിക്കാനുള്ള ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറ‍ഞ്ഞു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. ആഹ്വാനം ചെയ്താണ് കലാപം ഉണ്ടാക്കുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി 

ദില്ലി മുഖ്യമന്ത്രി അരവിന്ദ്  കെജ്‍രിവാളിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും സംഭവത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പ്രതികരിച്ചു. 

തുടര്‍ന്ന് വായിക്കാം: വർഗീയ കലാപത്തിൽ കത്തി വടക്ക് കിഴക്കൻ ദില്ലി; പേരും മതവും പറഞ്ഞ് അക്രമം, വെടിവെപ്പ്...