Asianet News MalayalamAsianet News Malayalam

2009 ലെ ജമ്മു സ്ഫോടനത്തിലും ബന്ധം; ദില്ലിയിൽ അറസ്റ്റിലായ പാക് ഭീകരന്‍റെ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്

ദില്ലിയിലെ ലക്ഷ്മി നഗറിലെ രമേശ് പാർക്കിൽ നിന്നാണ് ഭീകരനെ സ്‍പെഷ്യല്‍ സെൽ പിടികൂടിയത്

pak terrosit who was caught in delhi yesterday have connection in jammu balst 2009, says police
Author
New Delhi, First Published Oct 13, 2021, 12:10 PM IST

ദില്ലി: ദില്ലിയിൽ ഇന്നലെ അറസ്റ്റിലായ പാക് ഭീകരന്‍റെ (pakistan terrorist) കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. 2009 ലെ ജമ്മു ബസ് സ്റ്റാൻഡ് സ്ഫോടനവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ (Delhi Police Special Cell) അധികൃതർ വ്യക്തമാക്കി. ജമ്മു കശ്മീരിലേക്ക് (Jammu and Kashmir) ആയുധങ്ങൾ എത്തിക്കുന്നതിൽ ഇടപെടൽ നടത്തിയെന്ന് ഇയാള്‍ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും പൊലീസ് (Delhi Police) അറിയിച്ചു.

ഇന്ത്യൻ വ്യാജ തിരിച്ചറിയിൽ രേഖകളുമായി ഇന്നലെയാണ് ദില്ലിയിൽ പാക് ഭീകരൻ പിടിയിലായത്. ദില്ലിയിലെ ലക്ഷ്മി നഗറിലെ രമേശ് പാർക്കിൽ നിന്നാണ് ഭീകരനെ സ്‍പെഷ്യല്‍ സെൽ പിടികൂടിയത്. പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്റഫാണ് പിടിയിലായത്. ഇന്ത്യൻ പൗരനാണെന്ന വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ഇയാള്‍ താമസിച്ചിരുന്നത്. എകെ 47 തോക്കും ഒരു ഹാൻഡ് ഗ്രനേഡും രണ്ട് പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുത്തതായി പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. 

അതേസമയം ഭീകരർക്കായി എൻഐഎ രാജ്യവ്യാപക പരിശോധന നടത്തുകയാണ്. കശ്‍മീരിലും ദില്ലിയിലും യുപിയിലും മംഗളൂരുവിലും റെയ്ഡ് നടത്തിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലെ ശിവഗംഗ, കോയമ്പത്തൂർ എന്നിവടങ്ങളിലും പരിശോധന നടന്നു.

ദില്ലിയിൽ പാക് ഭീകരൻ പിടിയില്‍

വ്യാജ തോക്ക് ലൈസൻസ്; മൂന്ന് സംസ്ഥാനങ്ങളില്‍ 40 ഇടത്ത് സിബിഐ റെയ്ഡ്

Follow Us:
Download App:
  • android
  • ios