" പുല്‍വാമ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ഒരു പാക് കലാകാരനും പ്രതികരിച്ചില്ല. അവരുടെ വലിയ നടന്മാരും, ഇന്ത്യയില്‍ വന്ന് അഭിനയിച്ച് പേരെടുത്ത ആരും തന്നെ ഈ ആക്രമണത്തെ അപലപിച്ചിട്ടില്ല. മനുഷ്യത്വത്തിന്‍റെ പേരില്‍ അവര്‍ക്ക് ഒരു ട്വീറ്റ് എങ്കിലും ചെയ്യാമായിരുന്നു" ഭണ്ഡാര്‍ക്കര്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് പറഞ്ഞു 

ദില്ലി: പാകിസ്ഥാനിൽ നിന്നുള്ള കലാകാരന്മാരെ വിമർശിച്ച് ബോളിവുഡ്‍ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍. പുൽവാമ ഭീകരാക്രമണം ഉണ്ടായപ്പോൾ ഒരു പാക് നടൻ പോലും അപലപിച്ചില്ലെന്ന് ഭണ്ഡാര്‍ക്കര്‍ പറഞ്ഞു.

 " പുല്‍വാമ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ഒരു പാക് കലാകാരനും പ്രതികരിച്ചില്ല. അവരുടെ വലിയ നടന്മാരും, ഇന്ത്യയില്‍ വന്ന് അഭിനയിച്ച് പേരെടുത്ത ആരും തന്നെ ഈ ആക്രമണത്തെ അപലപിച്ചിട്ടില്ല. മനുഷ്യത്വത്തിന്‍റെ പേരില്‍ അവര്‍ക്ക് ഒരു ട്വീറ്റ് എങ്കിലും ചെയ്യാമായിരുന്നു" ഭണ്ഡാര്‍ക്കര്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് പറഞ്ഞു. 

Scroll to load tweet…

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനില്‍ നിന്നുള്ള നടന്മാരെയും ഗായകരെയും വിലക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാനിൽ ഇന്ത്യയിൽ നിന്നുള്ള സിനിമകളും പരസ്യങ്ങളും നിരേധിച്ചു. പാകിസ്ഥാനിൽ ഇന്ത്യന്‍ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.