ദില്ലി: ആറ് ഇന്ത്യന്‍ സെെനികരെ വധിച്ചുവെന്നുള്ള പാക്കിസ്ഥാന്‍ അവകാശവാദം തള്ളി ഇന്ത്യന്‍ ആര്‍മി. വെടിവെയ്പ്പിനിടെ ആറ് ഇന്ത്യന്‍ സെെനികരെ വധിച്ചുവെന്നുള്ള പാക് വാദം വ്യാജമാണെന്നാണ് ഇന്ത്യന്‍ ആര്‍മി വ്യക്തമാക്കിയിരിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മുകശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.

ബീഹാര്‍ സ്വദേശിയായ രവി രഞ്ജന്‍ കുമാര്‍ (36)ആണ് കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ ആറ് ഇന്ത്യന്‍ സെെനികരെ വധിച്ചുവെന്ന് പാക് ആര്‍മി വക്താവ് ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

പക്ഷേ, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ചെന്ന് ഇന്ത്യന്‍ ആര്‍മി വ്യക്തമാക്കി.