ചെന്നൈ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന ഡോക്ടർമാർ, നഴ്സുമാർ പാരാമെഡിക്സ്, സാനിറ്ററി വർക്കേഴ്സ് എന്നിവർക്ക് ഈ മാസത്തെ ശമ്പളത്തിനൊപ്പം അധികതുക പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി പളനിസ്വാമിയാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.

ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്സ്, ശുചീകരണ തൊഴിലാളികൾ എന്നിവർ തങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് അർപ്പണബോധത്തോടെ പ്രവർത്തിക്കുകയാണെന്ന് പളനിസ്വാമി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് നിയമസഭ അംഗീകരിച്ചതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. 

അവരെ അഭിനന്ദിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും ഒരു മാസത്തെ പ്രത്യേക ശമ്പളം അവർക്ക് ലഭിക്കുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് 10 കോടി രൂപ ചെലവിൽ എയർ ആംബുലൻസ് സേവനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.