സ്വകാര്യ ആയുര്‍വേദാശുപത്രിയിലെ ചികില്‍സയ്ക്കുശേഷം വിശ്രമത്തിലിരിക്കെ മായന്നൂരിലെ തണല്‍ ബാലാശ്രമത്തോട് ചേര്‍ന്നുളള നിള സേവാസമിതി സെക്രട്ടറി കെ ശശികുമാറിന്റെ വീട്ടില്‍ വച്ച് രാത്രി പന്ത്രണ്ടിനായിരുന്നു അന്ത്യം.
ദില്ലി: സംഘപരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖമായിരുന്ന പി. പരമേശ്വരന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പദവിയിലിരിക്കവേയാണ് അദ്ദേഹത്തിന്റെ നിര്യാണം. "ഭാരമാതാവിന്റെ അർപ്പണബോധമുള്ള പ്രിയപുത്രനായിരുന്നു ശ്രീ പി. പരമേശ്വരൻ. ഇന്ത്യയുടെ സാംസ്കാരിക ഉണർവ്, ആത്മീയ പുനരുജ്ജീവനം, ദരിദ്രരെ സേവിക്കൽ എന്നിവയ്ക്കു വേണ്ടി നീക്കിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ചിന്തകൾ സമൃദ്ധവും രചനകൾ ശ്രദ്ധേയവുമായിരുന്നു.'' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പി. പരമേശ്വരനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടുള്ള മറ്റൊരു ട്വീറ്റില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ താന്‍ ഭാഗ്യവാനാണെന്നും മോദി കുറിച്ചിട്ടുണ്ട്.. "ഭാരതീയ വിചാര കേന്ദ്രം, വിവേകാനന്ദ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളെ പരിപോഷിപ്പിച്ചു. ഉയര്‍ന്ന ധീഷണാശാലിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം വേനയുളവാക്കുന്നതാണ്. ഓം. ശാന്തി". കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ട്വീറ്റിലൂടെ അനുശോചനം അറിയിച്ചിരുന്നു.
സ്വകാര്യ ആയുര്‍വേദാശുപത്രിയിലെ ചികില്‍സയ്ക്കുശേഷം വിശ്രമത്തിലിരിക്കെ മായന്നൂരിലെ തണല്‍ ബാലാശ്രമത്തോട് ചേര്‍ന്നുളള നിള സേവാസമിതി സെക്രട്ടറി കെ ശശികുമാറിന്റെ വീട്ടില്‍ വച്ച് രാത്രി പന്ത്രണ്ടിനായിരുന്നു അന്ത്യം. ഒറ്റപ്പാലത്തു നിന്ന് പുലര്‍ച്ചെ എറണാകുളം എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തില്‍ എത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായും ചിന്തകനും എഴുത്തുകാരനുമായി രാഷ്ട്രീയ സാമൂഹീകമേഖലകളില്‍ സാന്നിധ്യമായിരുന്ന പി പരമേശ്വരനെ രാജ്യം പത്മശ്രീ, പത്മവിഭൂഷന്‍ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.
