ദില്ലി: കൊവിഡ് പശ്ചാത്തലത്തിൽ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം വേണ്ടെന്നുവച്ചു. ജനുവരിയിൽ ബജറ്റ് സമ്മേളനമേ ഇനി ഉണ്ടാകൂ. കൊവിഡ് ഭീഷണി തുടരുന്നതിനിൽ ശീതകാല സമ്മേളനം നടത്തുന്നത് ഉചിതമല്ലെന്ന അഭിപ്രായമാണ് ഉയര്‍ന്നതെന്ന് പാര്‍ലമന്‍ററികാര്യ മന്ത്രി ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍രഞ്ജൻ ചൗധരിയെ അറിയിച്ചു. ജനുവരി അവസാനവാരത്തിലായിരിക്കും ബജറ്റ് സമ്മേളനത്തിന് തുടക്കമാവുക. ഫെബ്രുവരി ഒന്നിനാകും ബജറ്റ് അവതരണം.