വൈകിട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായത്

ദില്ലി: ദില്ലിയിലെ ഹുമയൂൺ ശവകുടീരത്തിന് സമീപമുള്ള ദർഗ തകർന്നുവീണു. അപകട സമയത്ത് 11 പേരാണ് ദർഗക്കുള്ളിൽ ഉണ്ടായിരുന്നത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമിച്ച സ്മാരകമാണ് ഹുമയൂൺ ശവകുടീരം. ദിവസവും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടം സന്ദർശിക്കാനെത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player